ദാറുല്‍ അസ്ഹറില്‍ ജൂനിയര്‍ സ്മാര്‍ട'് ദ്വിദിന ക്യാംപ് നാളെ ആരംഭിക്കും
കൊടുവള്ളി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബിരുദ ധാരികളുടെ സംഘടന ഹാദിയ കൊടുവള്ളി ഏരിയ ചാപ്റ്റര്‍ കമ്മിറ്റി, ദാറുല്‍ അസ്ഹര്‍ ഖുര്‍ആന്‍ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജൂനിയര്‍ സ്മാര്‍ട'് 2017 ദ്വിദിന അവധിക്കാല റസിഡന്‍ഷ്യല്‍ ക്യാംപ് കൊടുവള്ളി ദാറുല്‍ അസ്ഹര്‍ അക്കാദമി കേമ്പസില്‍ നാളെ ആരംഭിക്കും.
കാലത്ത് 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് 10 മണിക്ക് നടക്കുന്ന പ്രാരംഭ സെഷനില്‍ സി.എം.കെ തങ്ങള്‍ പാലക്കുറ്റി ക്യാംപിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
7, 8, 9 ക്ലാസ്സുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് വേണ്ടïി സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കാണ് അവസരം.
ആത്മീയതയിലൂന്നിയ വ്യക്തിത്വ രൂപീകരണം, ലൈഫ് സ്‌കില്‍ എജുക്കേഷന്‍, ക്രിയേറ്റിവിറ്റി, ഗ്രൂപ്പ് ഡൈനാമിക്‌സ്, പേഴ്‌സണല്‍ ഗ്രൂമിംഗ്, ബിഹാവിയറല്‍ വര്‍ക്ക്‌ഷോപ്പ്, ഇസ്‌ലാമിക് പേഴ്‌സണാലിറ്റി, ഇശ്‌ഖെ നബി, തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനങ്ങള്‍ നടക്കും.
അഫ്‌സല്‍ ഹുദവി കൊയ്യോട്, ബഷീര്‍ റഹ്മാനി, ഷിയാസ് ഹുദവി, ശബീര്‍ ഹുദവി, മുസ്തഫ ഹുദവി, സിദ്ദീഖ് വാഫി ആലിന്തറ, അലിഹസന്‍ ഹുദവി, പി.സി.മുഹമ്മദ് ഇബ്രാഹീം, റാശിദ് ഹുദവി ഒ.പിതുടങ്ങിയവര്‍ പരീശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
റാഫി ഹുദവി കരീറ്റിപ്പറമ്പ്, റഈസ് ഹുദവി, അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവരാണ് ക്യാമ്പ് കോഡിനേറ്റര്‍മാര്‍. വ്യാഴാഴ്ച വൈകീട്ട് 5.30 ഓടെ ക്യാമ്പ് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."