സിദ്ദിഖിന്റെ കൊലപാതകത്തില്‍ സമഗ്രാന്വേഷണം വേണം: കെ സുരേന്ദ്രന്‍
കണ്ണൂര്‍: പെരിങ്ങാടിയിലെ മമ്മി മുക്ക് പള്ളി ഖബര്‍സ്ഥാനില്‍ വൃദ്ധനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിദ്ദിഖിന്റെ കൈവശമുണ്ടായിരുന്ന അരലക്ഷം രൂപ നഷ്ടപ്പെട്ടതായി സൂചനയുണ്ട്. പണമിടപാടുമായി സിദ്ദിഖിന് ബന്ധമുണ്ടെന്ന് തെളിവ് ലഭിച്ച സാഹചര്യത്തില്‍ സംഭവത്തിലെ ദുരൂഹതകളകറ്റാന്‍ ലോക്കല്‍ പൊലിസിനു കഴിയുന്നില്ലെങ്കില്‍ മറ്റേതെങ്കിലും ഉന്നത ഏജന്‍സികള്‍ക്ക് കേസന്വേഷണം കൈമാറണം. തികച്ചും ആസൂത്രിതമായി നടത്തിയ കൊലപാതകത്തില്‍ കുറ്റക്കാരെ എത്രയും പെട്ടെന്ന് നിമയത്തിനു മുന്നില്‍ കൊണ്ടു വരേണ്ടതുണ്ട്. ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കയ്ക്കു പരിഹാരം കാണാന്‍ എത്രയും പെട്ടെന്ന് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണമെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."