സാങ്കേതികവിദ്യയുടെ ദുരുപയോഗം പുതുതലമുറയുടെ ബാല്യം നഷ്ടപ്പെടുത്തുന്നുവെന്ന് എം.എ യൂസുഫലി
ദോഹ: സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ സമയം പാഴാക്കുന്നതിനുള്ള വിനോദോപാധിയാക്കി മാറ്റുന്നതിലൂടെ പുതുതലമുറക്ക് ബാല്യ-കൗമാരങ്ങളിലെ കളികളും സ്നേഹബന്ധങ്ങളും നഷ്ടപ്പെടുന്നതായി പത്മശ്രീ എം.എ യൂസുഫലി അഭിപ്രായപ്പെട്ടു.
അമ്മൂമ്മയുടെ താരാട്ട് പാട്ടിനു പകരം ഐപോഡിലെ സംഗീതം ആസ്വദിച്ച് കുട്ടികള്‍ വളരുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ റിജന്‍സി ഹാളില്‍ നാട്ടിക മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് കെ.എ ഖാലിദ് അധ്യക്ഷനായി.
നാട്ടിക മഹല്ല് ജനറല്‍ സെക്രട്ടറി സി.എ മുഹമ്മദ് റഷീദ്, സെക്രട്ടറി കെ.കെ ഉമ്മര്‍, നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ ഷൗഖത്തലി, ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എം മുഹമ്മദ് അല്‍ത്താഫ്, ആര്.എ ബഷീര്‍, അബുസമീര്, എം.എ ഷൗക്കത്തലി, സി.എ അഷറഫലി, പി.കെ ഫാറൂഖ് ഹാജി, സി.എ മുഹമ്മദ് നജീബ് സംസാരിച്ചു. വെല്‍ഫെയര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.കെ ഹംസ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.എ മുഹമ്മദ് ശരീഫ് നന്ദിയും പറഞ്ഞു. മത-സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ-കലാ-കായിക രംഗങ്ങളിലെ സമഗ്ര സംഭാവയ്ക്ക് സി.എ മുഹമ്മദ് റഷീദിനെ ആദരിച്ചു. ഖത്തറില്‍ 30 വര്‍ഷത്തിനു മുകളില്‍ പ്രവാസജീവിതം പൂര്‍ത്തിയായ ഖാലിദ് കളത്തിപ്പറമ്പില്‍, കെ.കെ ഹംസ,
സി.എ മുഹമ്മദ് നജീബ്, പി.കെ ഫാറൂഖ് ഹാജി, പി.കെ അബ്ദുള്‍ഖാദര്‍, പി.എ ഷംസുദ്ദീന്, പി.കെ ഹുസൈന്, പി.എസ് അബ്ദുല്‍സത്താര്‍, പി.കെ മുഹമ്മദലി, പ്രവാസി കര്ഷമക അവാര്‍ഡ് ജേതാവ് അമീര്‍ കോയ, ബെസ്റ്റ് ഓര്‍ഗനൈസര്‍ പുരസ്കാരം നേടിയ സത്താര്‍ അഹമ്മദ് എന്നിവരെയും ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."