കാക്കാഴം പാലത്തിന് ശാപമോക്ഷം; അറ്റക്കുറ്റപ്പണി പൂര്‍ത്തിയാകുന്നു
ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ മുന്‍കൈയ്യെടുത്തതോടെ പതിറ്റാണ്ടുകളായി പൊട്ടിപ്പൊളിഞ്ഞു കിടന്ന കാക്കാഴം പാലത്തിന് ശാപമോക്ഷമാകുന്നു.സംസ്ഥാനത്തെ നീളമേറിയ റെയില്‍വേ മേല്‍പ്പാതകളിലൊന്നാണിത്.പാലത്തിന്റെ ഇരുവശവുമുള്ള നടപ്പാത ടൈല്‍പാകി വൃത്തിയാക്കുന്ന പണി അവസാനഘട്ടത്തിലാണ്.
ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറും, കരിങ്കലും സിമന്റും ഒപ്പം റബറും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചു പരിസ്ഥിതി സൗഹൃദരീതിയില്‍ മിക്‌സിങ് പ്ലാന്റിന്റെ സഹായമില്ലാതെയാണ് 720 മീറ്റര്‍ ഭാഗത്തെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി അറ്റക്കുറ്റപ്പണിയെന്ന പേരില്‍കുഴിയടക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. അതിനാല്‍ സമരനിരപ്പല്ലാതായി മാറിയ പാലം അപകടസ്ഥിതിയിലായിരുന്നു.
നിരവധി അപകടങ്ങള്‍ നടക്കുകയും ഈ പാലത്തില്‍ ഒട്ടേറെ ജീവനുകള്‍ പൊലിയുകയും ചെയ്തു. നിലവില്‍ പഴയ ടാറിംഗ് പൂര്‍ണമായും ഇളക്കി മാറ്റി മില്ലിങ് യന്ത്രത്തിന്റെ സഹായത്തില്‍ പൊടിച്ചെടുത്ത് നിര്‍മാണത്തിന് ഉപയോഗിച്ചത് കാരണം റോഡ് ബലമുള്ളതായിട്ടുണ്ട്.
കുണ്ടും കുഴിയും പൊടിശല്യവും കാരണം ഒരുകിലോമീറ്ററിനടുത്ത് നീളമുള്ള പാലത്തിലൂടെയുള്ള സഞ്ചാരം ദുഷ്‌ക്കരമായിരുന്നു. കൂടാതെ പാലത്തിലെ പൊടിശല്യവും റോഡ് പ്രവൃത്തി പൂര്‍ത്തിയായതോടെ പരിഹരിക്കപ്പെട്ടു.
രണ്ടു പതിറ്റാണ്ട് മുമ്പ് അന്നത്തെ റെയില്‍വേ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ ഉദ്ഘാടനം ചെയ്തതിനു ശേഷം ഒറ്റത്തവണ പോലും അറ്റകുറ്റപ്പണികള്‍ നടത്താതെ അവഗണിച്ച പാതക്ക് ശാപമോക്ഷം നല്‍കുവാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് പ്രവൃത്തികള്‍ക്ക് ചുക്കാന്‍ പിടിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറയുന്നു.പാലത്തിന്റെ ഇരുവശവുമുള്ള നടപ്പാത പൊട്ടിത്തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്ത നിലയിലായിരുന്നു.
പഴയ നടപ്പാത പൂര്‍ണമായും പൊലിച്ച് കളഞ്ഞ് ടൈല്‍പാകി നിര്‍മ്മിക്കുന്ന പണി പൂര്‍ണമാകുന്നതോടെ കാക്കാഴം മേല്‍പ്പാലത്തിന് പൂര്‍ണ ശാപമോക്ഷമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."