HOME
DETAILS
MAL
വമ്പന്‍ സ്രാവുകളും കുടുങ്ങട്ടെ: മുഖ്യമന്ത്രി
backup
July 14 2020 | 02:07 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ എല്ലാ വമ്പന്‍ സ്രാവുകളും കുടുങ്ങുന്നെങ്കില്‍ കുടുങ്ങട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വമ്പന്‍മാരും കൊമ്പന്‍മാരും പിന്നിലുണ്ടെങ്കില്‍ പുറത്തു വരട്ടെ. ചിലര്‍ക്ക് നെഞ്ചിടിപ്പുണ്ട്. അതു ശമിപ്പിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കരുത്. സ്വര്‍ണക്കടത്തു കേസില്‍ നല്ല വേഗതയിലാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നിരിക്കെ എന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്‍.ഐ.എ മികച്ച അന്വേഷണ ഏജന്‍സിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലും വന്നോട്ടെ. അവിടെ ആരെങ്കിലും ഉണ്ടെങ്കില്‍ കുടുങ്ങട്ടെ. എനിക്ക് ഒരു എതിര്‍പ്പുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനി എന്‍.ഐ.എ വേറെ രീതിയിലാണ് അന്വേഷിക്കുന്നതെങ്കില്‍ അപ്പോള്‍ കാര്യങ്ങള്‍ പറയാം. അല്ലാതെ നല്ല രീതിയില്‍ അന്വേഷണം നടക്കുന്നതില്‍ എന്തിന് വേവലാതിപ്പെടണം. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകള്‍ വച്ച് കൃത്യമായ രീതിയിലാണ് അന്വേഷണം പോകുന്നത്. ആ അന്വേഷണത്തില്‍ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആര്‍ക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ.
സ്പീക്കറെ അനാവശ്യമായി വിവാദത്തില്‍പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസങ്ങള്‍ക്കു മുന്‍പ് ക്ഷണിച്ച പരിപാടിക്കാണ് സ്പീക്കര്‍ പോയത്.
നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥയാണ് ക്ഷണിച്ചത്. ആ ചടങ്ങില്‍ പോകേണ്ടതില്ലെന്ന് ഒരു ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അന്ന് അവര്‍ കുറ്റവാളിയാണെന്ന് ആര്‍ക്കും അറിയില്ല, വിവാദവും ഉണ്ടായിട്ടില്ല. അതിന്റെ പേരില്‍ ആരെങ്കിലും അവിശ്വാസം കൊണ്ടുവരുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."