മുഖ്യമന്ത്രിയുടെ വേദിക്കുമുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയവരെ നീക്കി
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വേദിക്കു മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റുചെയ്തു നീക്കി. ഇന്നലെ ഉത്തരമേഖലയിലെ പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം നടന്ന ചേംബര്‍ ഹാളിനു മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയ പ്രവര്‍ത്തകരെയാണു പൊലിസ് നീക്കിയത്. രാവിലെ 11.30ഓടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി എം.എം മണി എന്നിവരുടെ കോലവുമായി എത്തിയ പ്രവര്‍ത്തകരെ ടൗണ്‍ എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലാണു തടഞ്ഞത്. പ്രവര്‍ത്തകര്‍ കത്തിക്കാന്‍ കൊണ്ടുവന്ന കോലങ്ങള്‍ പൊലിസ് പിടിച്ചുവാങ്ങി നശിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി, ഷറഫുദ്ദീന് കാട്ടാമ്പള്ളി, പി.എ ഹരി, അനൂപ് ബാലന്, നൗഫല്‍ വാരം, നിസാര്‍ മുല്ലപ്പള്ളി, ഷമീജ് പെരളശ്ശേരി, പ്രിനില്‍ മതുക്കോത്ത് തുടങ്ങിയവരെയാണു പൊലിസ് നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."