പനങ്ങാങ്ങര വാഹനാപകടം: മരണം മൂന്നായി
മലപ്പുറം: പെരിന്തല്‍മണ്ണക്കടുത്ത് പനങ്ങാങ്ങരയില്‍ തിങ്കളാഴ്ച രാത്രി കാറും രണ്ടു ലോറികളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. അപകടത്തില്‍ മരിച്ച ഹംസപ്പയുടെ മകള്‍ ഹര്‍ഷീന (18) യാണ് ഇന്നലെ പുലര്‍ച്ചെ മരണപ്പെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ അരക്കുപറമ്പ് മാട്ര പട്ടണം ഹംസപ്പ (45), മകന് ബാദുഷ (8) എന്നിവരാണ് തിങ്കളാഴ്ച രാത്രി അപകടത്തില്‍ മരിച്ചത്. ഹംസപ്പയുടെ ഭാര്യ റഹീനയും മറ്റൊരു മകളും പരുക്കുകളോടെ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി ഹംസപ്പയും കുടുംബവും രാമപുരത്തുള്ള ഭാര്യാവീട്ടില്‍ നിന്നും താഴക്കോട്ടെ സ്വവസതിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്നു വന്ന മറ്റൊരു ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെന്നിമാറിയ കാറിനെ രക്ഷപ്പെടുത്തുന്നതിനിടെ ലോറികളും കൂട്ടിയിടിച്ചു. അബൂദബി ബദാസാഹിദില് ഹോട്ടല്‍ നടത്തുകയായിരുന്ന ഹംസപ്പ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.
ബാദുഷ അരക്കുപറമ്പ് മലങ്കര എ.ഐ.എസ് സ്കൂളില്‍ മൂന്നാം തരത്തിലും ഹര്‍ഷീന താഴക്കോട് പി.ടി.എം.എച്ച്.എസ് സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുമാണ്. മൂന്നുപേരുടേയും ഖബറടക്കം ഇന്നലെ അരക്കുപറമ്പ് മാട്ര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."