HOME
DETAILS
MAL
ശബരിമലയിലെ ജലദൗര്‍ലഭ്യം; ഡാമുകള്‍ തുറന്നുവിടണമെന്ന് ഹൈക്കോടതി
backup
April 09 2019 | 22:04 PM
കൊച്ചി: ശബരിമലയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ കല്ലാര്‍, കക്കി ഡാമുകളിലെ വെള്ളം തുറന്നു വിടാന്‍ ഹൈക്കോടതി നിര്‍ദേശം. ശബരിമല നട നാളെ തുറക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിന് പി.എന്‍ രാമചന്ദ്രമേനോന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. ശബരിമലയിലും പരിസരത്തും വെള്ളക്ഷാമം ഉണ്ടെന്ന സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഡാമുകള്‍ എത്രയും പെട്ടെന്ന് തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."