നിര്‍മാണത്തിലെ അപാകത; പുല്ലൂര്‍മുക്ക് റോഡ് അപകടക്കെണിയാകുന്നു
കല്ലമ്പലം: നിര്‍മാണത്തിലെ അശാസ്ത്രീയത കല്ലമ്പളം പുല്ലൂര്‍മുക്ക് റോഡ് അപകടക്കെണിയാക്കി. ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച റോഡില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ തറയോട് പാകിയതാണ് അപകട കാരണമായത്. കൃത്യമായ അളവില്‍ മണലും സിമന്റും ചേര്‍ക്കാത്തതിനാല്‍ നിര്‍മാണം പൂര്‍ത്തിയായി ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും തറയോടുകള്‍ ഇളകി മാറി. അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ ഇവിടെ നിയന്ത്രണംതെറ്റുന്നത് പതിവായിട്ടുണ്ട്.
തറ നിരപ്പാക്കി വെള്ളം ന നച്ച് മിനി റോളര്‍ ഓടിച്ച് ഉറപ്പിച്ചതിന് ശേഷം ചിപ്‌സ് നിരത്തി പാറപൊടിയോ മണലോ നിറച്ച് വീണ്ടും ഉറപ്പിക്കുന്നതിനു പകരം കരാറുകാരന്‍ തട്ടിക്കൂട്ട് പണി നടത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നാവായിക്കുളം, കരവാരം പഞ്ചായത്തില്‍കൂടി കടന്നുപോകുന്ന പ്രധാന റോഡാണിത്. കല്ലമ്പലം ജങ്ഷനില്‍ നിന്നും തുടങ്ങുന്ന ഈ റോഡ് വഴി വെള്ളല്ലൂര്‍, നഗരൂര്‍ വഴി എം.സി റോഡായ കിളിമാനൂരും, കാരേറ്റും എളുപ്പത്തില്‍ എത്തിച്ചേരാനാകും. അതുകൊണ്ടുതന്നെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നിര്‍മാണത്തിലെ അപാകതയെ കുറിച്ച് നാട്ടുകാര്‍ക്ക് വകുപ്പധികൃതര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."