മൂത്തേടം ഹംസ ഹാജി; യാത്രയായത് സമസ്തക്കായി ഉഴിഞ്ഞുവച്ച ജീവിതം
കരുളായി: കിഴക്കന്‍ ഏറനാട്ടില്‍ സമസ്തയ്ക്കും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനുമായി മുന്നണി പോരാളിയായി ഓടി നടന്ന പഴക്കാല സംഘാടകനായിരുന്നു ഇന്നലെ നിര്യാതനായ ഹംസ ഹാജി. ആദര്‍ശ രംഗത്ത് സമസ്തയും മുസ്‌ലിം രാഷ്ട്രീയവും ഏറനാടന്‍ ഗ്രാമങ്ങളില്‍ വളര്‍ത്തുന്നതില്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനമായിരുന്നു ഹംസ ഹാജിയുടേത്.
പ്രബോധന രംഗത്ത് സമസ്തയുടെ സമുന്നതരായ നേതാക്കളുടെ സേവനപാതയില്‍ സഹായിയായും കിഴക്കനേറനാട്ടില്‍ ഉന്നത മത പണ്ഡിതരുടെ പ്രഭാഷണ സദസുകള്‍ സംഘടിപ്പിക്കുന്നതിലും ഹംസ ഹാജി മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. ഒട്ടേറെ മഹല്ലുകളില്‍ മദ്‌റസയ്ക്കും ദീനി സ്ഥാപനങ്ങളും കെട്ടി പടുക്കുന്നതില്‍ ഈ കൂട്ടായ്മയിലൂടെ ഹംസ ഹാജിക്ക് സാധ്യമായി രാഷ്ട്രീയ രംഗത്ത് മുസ്‌ലിം ലീഗിനെ മലയോര മേഖലയില്‍ വളര്‍ത്തുന്നതില്‍ പ്രധാനികളിലൊരാളായിരുന്നു ഹാജി.
മുസ്‌ലിം ലീഗിന്റെ വേദികളില്‍ പ്രഭാഷകനായും ഉപദേശകനായും ഹംസ ഹാജിയുടെ സാനിധ്യം ശ്രദ്ധേയമായിരുന്നു.
82 വയസായ ഹംസ ഹാജി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. നിര്യാണ വാര്‍ത്തയറിഞ്ഞ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍വഹാബ് എം.പി, ഉമ്മര്‍ എം.എല്‍.എ തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിക്കാനെത്തി. ഖബറടക്കം ഇന്ന് രാവിലെ പത്തിന് മൂത്തേടം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."