മാര്‍ജിന്‍മണി ഒറ്റത്തവണ തീര്‍പ്പാക്കല്‍: കാലാവധി നീട്ടി
തിരുവനന്തപുരം:വ്യവസായ വകുപ്പില്‍ നിന്ന് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച മാര്‍ജിന്‍മണി വായ്പയുടെ കുടിശിക നിവാരണത്തിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 31 വരെ നീട്ടി. തിരിച്ചടവ് കാലാവധി കഴിഞ്ഞ വായ്പകള്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും.
ആനുകൂല്യത്തിനായി അപേക്ഷയും അനുബന്ധ രേഖകളും ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ ബ്ലോക്ക് പഞ്ചായത്ത് മുന്‍സിപ്പാലിറ്റി കോര്പ്പറേഷന് തലത്തിലുള്ള വ്യവസായ വികസന ഓഫീസര്‍മാര്‍ക്കോ സമര്‍പ്പിക്കണം. അപേക്ഷകള്‍ പരിശോധിച്ച് വ്യവസായസ്ഥാപനത്തില്‍ പരിശോധന നടത്താന്‍ ആവശ്യമായ സമയം ലഭിക്കത്തക്കവിധത്തില്‍ അപേക്ഷകള്‍ നേരത്തെതന്നെ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം, വാട്ടര്‍ വര്‍ക്സ് കോമ്പൗണ്ട് വെള്ളയമ്പലം, താലൂക്ക് വ്യവസായ ഓഫീസുകള്‍, വ്യവസായ വികസന ഓഫീസര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."