അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ ഹജ്ജ് പഠന ക്ലാസ്സ് നാളെ മണ്ണാര്‍ക്കാട്ട്
മണ്ണാര്‍ക്കാട്: അല്ലാഹുവിന്റെ അതിഥികളായി ഈ വര്‍ഷം ഹജ്ജ് യാത്രക്ക് പോകുന്നവര്‍ക്കും വരും വര്‍ഷങ്ങളില്‍ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുമായി എസ്.വൈ.എസ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, പ്രമുഖ വാഗ്മിയും, പണ്ഡിതനുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കുന്ന ഹജ്ജ് പഠന ക്ലാസ്സ് നാളെ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണിവരെ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറി യത്തില്‍ നടക്കും.
ഹജ്ജ്-ഉംറ കര്‍മ്മങ്ങളുടെ പ്രാധാന്യം, കര്‍മ്മശാസ്ത്ര നിയമങ്ങള്‍, പ്രായോഗിക വിശദീകരണം, പ്രദര്‍ശനം, ആരോഗ്യ ബോധവല്‍ക്കരണം, യാത്രാസംബന്ധമായ സാങ്കേതിക പഠനം, സംശയനിവാരണം എന്നീ വിശയങ്ങള്‍ അവതരിപ്പിക്കും. ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സിന് വര്‍ഷങ്ങളായി ഹജ്ജ്‌യാത്രകളില്‍ മെഡിക്കല്‍ സേവനം ചെയ്യുന്ന ഡോ: നാട്ടിക മുഹമ്മദലി നേതൃത്വം നല്‍കും. കേരള ഹജ്ജ് കമ്മിറ്റി പരിശീലകന്‍ മുബാറക്ക് ഒറ്റപ്പാലം ഹജ്ജ് യാത്രാ സമ്പന്ധമായ സാങ്കേതിക വിഷയങ്ങള്‍ എല്‍സിഡി പ്രൊജക്ടറിന്റെ സഹായത്തോടെ ഹാജിമാര്‍ക്ക് വിശദീകരിക്കും.
2016 ജൂലായ് 18 തിങ്കള്‍ രാവിലെ 9 മണിക്ക് ഹജ്ജ്ക്യാംപ് എസ്.കെ.സി.സി. സംസ്ഥാന പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സമസ്തഃ പ്രസിഡന്റ് എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ പ്രാര്‍ത്ഥന നടത്തും. പി.കെ. ഇമ്പിച്ചിക്കോയതങ്ങള്‍ കൊടക്കാട് സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ്കുട്ടി ഫൈസി, എസ്.എം.എഫ്. മേഖലാ പ്രസിഡന്റ് സി.പി. ബാപ്പുമുസ്‌ലിയാര്‍, എസ്.കെ.ജെ.എം. ജില്ലാ സെക്രട്ടറി സി. മുഹമ്മദലി ഫൈസി അഡ്വ: എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, സമസ്ത താലൂക്ക് സെക്രട്ടറി കെ.സി. അബൂബക്കര്‍ ദാരിമി, ജംഇയ്യത്തുല്‍ മുദരിസ്സീന്‍ ജില്ലാ സെക്രട്ടറി സി. മുഹമ്മദ്കുട്ടി ഫൈസി, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി ഷമീര്‍ ഫൈസി കോട്ടോപ്പാടം, തണല്‍ കണ്‍വീനര്‍ ഹമീദ് ഹാജി പൊന്നംകോട് എന്നിവര്‍ സംബന്ധിക്കും.
എസ്.വൈ.എസ്. മണ്ഡലം സെക്രട്ടറി സംസം ബഷീര്‍ സ്വാഗതവും പി. സുലൈമാന്‍ ഫൈസി നന്ദിയും പറയും. ഈ വര്‍ഷം സര്‍ക്കാര്‍-സൊകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ ഹജ്ജ് ക്യാംപുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന് 9846591076, 9020706218 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് എസ്.വൈ.എസ്. മണ്ഡലം പ്രസിഡണ്ട് ഹബീബ് ഫൈസി കോട്ടോപ്പാടം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."