HOME
DETAILS

ഇസ്‌റാഈല്‍ ജനത വിധിയെഴുതി

  
backup
April 09 2019 | 22:04 PM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4

 

ടെല്‍അവീവ്: പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇസ്‌റാഈല്‍ ജനത വിധിയെഴുതി. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ലിക്കുഡ്, മുന്‍ സൈനിക മേധാവി ചീഫ് ബെന്നി ഗാന്‍സെയുടെ ബ്ലു ആന്‍ഡ് വൈറ്റ് എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് 120 പാര്‍ലമെന്റ് സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളികള്‍.
10,000 പോളിങ് സ്റ്റേഷനുകളിലായി 6.3 ദശലക്ഷം ജനങ്ങളാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. 40ല്‍ കൂടുതല്‍ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 42.8 ശതമാനം പോളിങ്ങുണ്ടായെന്നാണ് വിവരം. 2015ല്‍ 45.4 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ഒരു പാര്‍ട്ടിക്കും സ്വന്തമായി ഭൂരിപക്ഷം നേടാനുള്ള 61 സീറ്റുകള്‍ നേടാനാവില്ലെന്നും ചെറു കക്ഷികളെ കൂട്ടുപിടിക്കേണ്ടുവരുമെന്നുമാണ് പോളിങ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി പ്രസിദ്ധീകരിക്കുക.


പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇതുവരെ ഒരു പാര്‍ട്ടിയും സ്വന്തമായി ഭൂരിപക്ഷം നേടിയിട്ടില്ല. ലിക്കുഡ്, ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടികള്‍ 30 സീറ്റുകള്‍ നേടുമെന്നും ഇടതുപാര്‍ട്ടികളായ ലേബര്‍ പത്ത് സീറ്റുകള്‍ കരസ്ഥമാക്കുമെന്നും സര്‍വേകള്‍ പറയുന്നു.


അതിനിടെ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ അറബ് മണ്ഡലങ്ങളില്‍ ലിക്കുഡ് പാര്‍ട്ടി രഹസ്യ കാമറകള്‍ ഘടിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംവിധാനത്തെ നേരിട്ട് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ലിക്കുഡ് പാര്‍ട്ടി രഹസ്യ കാമറ സ്ഥാപിക്കലിലൂടെ നടത്തിയതെന്ന് അറബ് പാര്‍ട്ടി നേതാവ് അഹമ്മദ് തബി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.
അതേസമയം സമാധാനത്തിനായുള്ള കൈകള്‍ ഇപ്പോഴും തങ്ങള്‍ നീട്ടിയിരിക്കുകയാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. വരുന്ന സര്‍ക്കാരുകള്‍ ചര്‍ച്ചകള്‍ക്ക് തയാറാവുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം റാമല്ലയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago