പാലായി ഷട്ടര്‍ കം ബ്രിഡ്ജ് ശിലാസ്ഥാപനം അടുത്ത മാസം നാലിന്
നീലേശ്വരം: കയ്യൂര്‍-ചീമേനി പഞ്ചായത്തിനെയും നീലേശ്വരം നഗരസഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലായി താങ്കെ കടവില്‍ നിര്‍മിക്കുന്ന പാലത്തോടു കൂടിയ ഉപ്പുവെള്ള പ്രതിരോധ റഗുലേറ്റര്‍ ഷട്ടര്‍ കം ബ്രിഡ്ജ് ശിലാസ്ഥാപനം ഓഗസ്റ്റ് നാലിനു നടക്കും. കഴിഞ്ഞ ദിവസം കരാറുകാരായ കൊച്ചിയിലെ പൗലോസ് ജോര്‍ജ് കണ്‍സ്ട്രക്ഷന്‍ കമ്പനി കരാറില്‍ ഒപ്പുവച്ചതോടു കൂടി നിര്‍മാണ പ്രവര്‍ത്തി ഉടന്‍ തുടങ്ങും.
6500 ലക്ഷം തുകക്കുള്ള ഭരണാനുമതി തുകയില്‍ 5250 രൂപ സിവില്‍ വര്‍ക്കിനുള്ള സാങ്കേതികാനുമതിയും 880 ലക്ഷം രൂപ മെക്കാനിക്കല്‍ വര്‍ക്കിനുള്ള കരാറാണ് ഏറ്റെടുത്തിട്ടുള്ളത്. റഗുലേറ്ററിന്റെ നീളം 227.മീറ്ററാണ്.12 മീറ്ററില്‍ 14 സ്പാനുകളും നാവിഗേഷന്‍ ചേമ്പര്‍ 12 മീറ്ററുമാണ്. ഷട്ടറിന്റെ സ്റ്റോറേജ് 2.25 മീറ്ററാണ്. പാലത്തിന്റെ വീതി 8.45 മീറ്ററും അപ്രോച്ച് റോഡ് പാലായി ഭാഗം 210 മീറ്ററും കൂക്കോട്ട് ഭാഗം 90 മീറ്ററുമാണ്. സിവില്‍വര്‍ക്കിന്റെ കരാറുകാര്‍ പൗലോസ് ജോര്‍ജ് കമ്പനിയും മെക്കാനിക്കല്‍ വര്‍ക്കിനേത് ഇന്‍ ഫാബ് ഇന്‍ ഫാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് ഗുജറാത്തിലെ അഹമ്മദാബാദ് കമ്പനിയുമാണ് ഏറ്റെടുത്തിട്ടുള്ളത്.
4866 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യവും ഇതിനു പുറമേ നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം എന്നീ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള നിരവധി പദ്ധതികളും വിഭാവനം ചെയ്യുന്നതാണ് പദ്ധതി. കൂടാതെ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാംപ് എന്നിവിടങ്ങളിലേക്കും കുടിവെള്ള സ്രോതസ് കാര്യങ്കോട് പുഴയില്‍ നിന്നാണ്. പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ ജലസേചനത്തോടൊപ്പം വരള്‍ച്ച തടയാനും ഒരളവുവരെ സാധിക്കും. 1957ലെ ഇ എം.എസ് സര്‍ക്കാരാണ് പാലായി ഷട്ടര്‍ കം ബ്രിഡ്ജ് വിഭാവനം ചെയ്തത്.
നീണ്ടവര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരാണ് പദ്ധതിയുടെ കടലാസുപണികള്‍ വേഗത്തില്‍ നീക്കിയത്. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതിയിലാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ പദ്ധതിക്കു സാമ്പത്തിക സഹായം നല്‍കുന്നത്.
അടുത്ത മാസം ജില്ലയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ തറക്കല്ലിടും.
തറക്കല്ലിടല്‍ സംബന്ധിച്ചുള്ള സംഘാടക സമിതി യോഗം 15നു പാലായില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."