അന്വേഷണത്തിന് സമിതിയെ നിയോഗിക്കാമെന്ന് സൂചന നല്‍കി സുപ്രിംകോടതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഗുണ്ടാനേതാവ് വികാസ് ദുബെയെ പോലിസ് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലായിരുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സമിതിയെ നിയോഗിക്കുമെന്ന സൂചന നല്‍കി സുപ്രിംകോടതി. തെലങ്കാന കേസില്‍ ചെയ്തതുപോലെ ഈ കേസിലും വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ പറഞ്ഞു. തെലങ്കാനയില്‍ വ്യാജ ഏറ്റുമുട്ടല്‍ ആരോപണമുണ്ടായപ്പോള്‍ സുപ്രിംകോടതി അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു.
തെലങ്കാന മാതൃകയാവാമെങ്കിലും സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കില്ല അന്വേഷണമെന്നും ബോബ്‌ദെ പറഞ്ഞു. കേസില്‍ ഈ മാസം 16നുള്ളില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ഏറ്റുമുട്ടല്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പി.യു.സി.എല്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. അന്വേഷണം വേണമെന്ന ആവശ്യത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ കോടതിയെ അറിയിച്ചു.
അതിനിടെ വികാസ് ദുബെ ഏറ്റുമുട്ടല്‍ കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്ന ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെതാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."