HOME
DETAILS
MAL
നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന്റെ പിന്തുണ യു.ഡി.എഫിന്
backup
April 09 2019 | 23:04 PM
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (എസ്) യു.ഡി.എഫിനെ പിന്തുണയ്ക്കും. എല്‍.ഡി.എഫിന്റെ ധിക്കാര രാഷ്ട്രീയത്തിനുള്ള മറുപടിയായിട്ടാണ് അവരുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ്- ബി , ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളെ ഘടകകക്ഷികളാക്കിയ എല്‍.ഡി.എഫ്, എന്‍.എസ്.സിയെ ഘടകകക്ഷിയാക്കാന്‍ തയാറായില്ല. പകരം ഐ.എന്‍.എല്ലുമായി ലയിക്കാനാണ് എല്‍.ഡി.എഫ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന പ്രസിഡന്റ് പി.എം സണ്ണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."