ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് ടെലിവിഷന്‍ വിതരണം ചെയ്തു
ആലപ്പുഴ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍, ടിവി പഠനം ആരംഭിച്ച സാഹചര്യത്തില്‍ വീട്ടില്‍ ടെലിവിഷന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ടെലിവിഷന്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മാവേലിക്കര എം.എല്‍.എ ശ്രീ ആര്‍.രാജേഷ് നിര്‍വഹിച്ചു.
പ്രവാസികള്‍ എക്കാലവും സമൂഹത്തിനോട് കാണിക്കുന്ന പ്രതിബദ്ധത അവിസ്മരണീയമാണെന്നും ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ പ്രവര്‍ത്തങ്ങള്‍ മാതൃകാപരമാണെന്നും ശ്രീ ആര്‍.രാജേഷ് എം.എല്‍.എ പറഞ്ഞു.
ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാന്താ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ 15072020, ബുധനാഴ്ച രാവിലെ 10 മണിക്ക് ഗവര്‍മെന്റ് യു.പി.എസ് ചുനക്കരയില്‍ വച്ച് നടന്ന ചടങ്ങില്‍ ശ്രീ സഞ്ചു (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ) ശ്രീ പി.എം രവി (വാര്‍ഡ് മെമ്പര്‍ ) ശ്രീമതി ശോഭ കുമാരി (വാര്‍ഡ് മെമ്പര്‍) ശ്രീമതി ഉമാ .ഡി ,ശ്രീ പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മനോജ് റോയ്, രഞ്ജിത് രവി,ദിനേശ് ചുനക്കര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."