HOME
DETAILS
MAL
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് വീണ്ടും ഉപദേശി
backup
July 15 2020 | 17:07 PM
തിരുവനന്തപുരം: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് വീണ്ടും ഉപദേശിയെ നിയമിച്ചു. മുന്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെയാണ് ഉപദേശിയായി നിയമിച്ചത്.
കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുകയാണ് അദ്ദേഹത്തിന്റെ ചുമതല. ആരോഗ്യ സെക്രട്ടറിയുമായി കൂടിയാലോചിച്ചായിരിക്കും പ്രവര്‍ത്തനം. പ്രതിഫലം ലഭിക്കില്ലെങ്കിലും ടൂറിസം വകുപ്പില്‍ നിന്ന് വാഹനവും മറ്റുസൗകര്യങ്ങളും ലഭിക്കും. മൂന്നു മാസത്തേക്കാണ് നിയമനം. സംസ്ഥാനത്ത് നിപ്പ രോഗം ഭീതിപരത്തിയപ്പോള്‍ അന്ന് ആരോഗ്യ സെക്രട്ടറിയായിരുന്ന രാജീവ് സദാന്ദന്റെ പ്രവര്‍ത്തനം ഏറെ ഗുണകരമായിരുന്നു, ഇത് കണക്കിലെടുത്താണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."