അന്തരീക്ഷത്തില്‍ നിന്ന് നാരങ്ങാനീര് സൃഷ്ടിച്ച് നിരാഹാര സമരത്തിന് സമാപനം
വടക്കാഞ്ചേരി: വിരുപ്പാക്ക സ്പിന്നിങ് മില്ലിലെ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള വിവിധ ആനുകൂല്യ കുടിശിഖ ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടും, മില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചും തൃശൂര്‍ ജില്ല ടെക്സ്റ്റൈല്‍സ് മസ്ദൂര്‍ സംഘ് (ബി.എം.എസ്) നടത്തി വന്നിരുന്ന 24 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹ സമരം അവസാനിച്ചു.
ഇന്നലെ രാവിലെ ബി.എം.എസ് മേഖലാ പ്രസിഡന്റ് ശശികുമാര്‍ മങ്ങാടന്‍ സത്യാഗ്രഹികള്‍ക്ക് നാരങ്ങാനീര് നല്കി സമരത്തിന് സമാപനം കുറിച്ചു. മജീഷ്യനും, മില്‍ തൊഴിലാളിയുമായ കിഷോര്‍ ബാബു അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച നാരങ്ങാ നീര് കുടിച്ചായിരുന്നു സമര സമാപനം. യൂനിറ്റ് പ്രസിഡന്റ് കെ.ശ്രീകൃഷ്ണന് അധ്യക്ഷനായി. വി.സി ഷാജി, ജയപ്രകാശ് മുവാങ്കര, ടി.ജി ജോജു, എന്‍.എസ് സുരേഷ്കുമാര്‍, ഗിരീഷ് മേലേമ്പാട്ട്, എ.ആര് ജയപ്രകാശ്, സിദ്ധാര്ത്ഥന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."