വഴിയോര ഭക്ഷണശാലകളെ 'പൂട്ടാന്‍' ആരോഗ്യവകുപ്പ്
മട്ടാഞ്ചേരി: വഴിയോര തട്ടുകടകളും ഭക്ഷണശാലകള്‍ക്കുമെതിരേ സംസ്ഥാന ആരോഗ്യ വകുപ്പ് കടുത്ത നടപടികള്‍ക്കൊരുങ്ങുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ആദ്യഘട്ട നടപടികള്‍. വിനോദസഞ്ചാരികളുടെ ആരോഗ്യ സംരക്ഷണവും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ശുചിത്വാന്തരീക്ഷം നിലനിര്‍ത്തുന്നതും മുന്‍നിര്‍ത്തിയാണ് ആരോഗ്യവകുപ്പ് നടപടികള്‍.
തട്ടുകടകള്‍, ഭക്ഷണ ശാലകള്‍, ശീതളപാനിയശാലകള്‍, മിഠായിവില്‍പനക്കാര്‍, ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക.
ഗുണനിലവാരമില്ലാത്ത ഭക്ഷണ വിതരണം, പരിസര ശുചിത്വമില്ലായ്മ. വ്യാപകമായ കടന്നുകയറ്റവും, വികസന തടസം സൃഷ്ടിക്കുക, അമിതനിരക്ക് തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് വഴിയോര ഭക്ഷണശാലകള്‍ക്കെതിരെ ആരോഗ്യവകുപ്പ് വിഭാഗം നടപടിക്കൊരുങ്ങുന്നത്. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം വികസന കോര്‍പ്പറേഷനുകളും ആവശ്യപ്പെട്ടത് പ്രകാരമാണ് നടപടികള്‍. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലാണ് ആദ്യഘട്ട നടപടികള്‍. വിനോദ സഞ്ചാരികളുടെ ഭാഗത്ത് നിന്ന് പരാതികളുണ്ടായതായി ഇരു വകുപ്പുകളും സ്ഥിരീകരിച്ചിട്ടില്ല.
ഫോര്‍ട്ടുകൊച്ചി, കോവളം ,ശംഖുമുഖം എന്നിവിടങ്ങളിലാണ് തുടക്കം. പിന്നീട് 25 ഓളം ടുറിസം കേന്ദ്രങ്ങളില്‍ നടപടികള്‍ വ്യാപിപ്പിക്കും. ക്രമേണ മറ്റു ഭാഗങ്ങളിലുമെത്തും.ഇതിനകം ഭക്ഷണ സുരക്ഷയൊരുക്കി ആരോഗ്യ വകുപ്പിന്റെ ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ വഴിയോ ര ഭക്ഷ്യ കേന്ദ്രങ്ങളിലൊരുക്കിയിരുന്നു.
ഏതാണ്ട് 5 6ലക്ഷത്തോളം തൊഴിലവ സരങ്ങളാണ് വഴിയോര ഭക്ഷണ കേന്ദ്ര ങ്ങളിലൂണ്ടാകുന്നത്.ടുറിസം കേന്ദ്രങ്ങളിലെ വന്‍കിട ഭക്ഷണ കേന്ദ്രങ്ങളെ ഒ ഴിവാക്കിയുള്ള ആരോഗ്യ വകുപ്പ് ടൂറി സം വകുപ്പ്‌നടപടികള്‍ക്കെതിരെ പ്രതി ഷേധമുയര്‍ന്നിട്ടുണ്ട്. സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന വഴിയോര ഭക്ഷണശാലകള്‍ ക്കെതിരായനടപടികള്‍ ജനരോഷത്തിനുമിടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."