'വെള്ളവും വഴിയും തന്നാല്‍ വോട്ടുതരാം'
ചങ്ങനാശേരി: രോഗികളെ ഒന്ന് ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ വഴിയില്ല. കുടിക്കാനാണെങ്കില്‍ ഒരുതുള്ളി വെള്ളമില്ല. ഇവയോക്കെ തരാമെങ്കില്‍ വോട്ടുതരാം. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ റെയില്‍വേക്ക് പടിഞ്ഞാറ് വശത്ത് പുതുച്ചില്ലത്ത് വടക്കേതില്‍ മുതല്‍ തെക്കേയറ്റം വാലയില്‍ ഭാഗം വരെയുള്ള കണ്ണന്ത്രക്കടവ് നിവാസികളുടെതാണ് ഈ വാക്കുകള്‍.
തങ്ങളുടെ രക്ഷക്കെത്തേണ്ട ജനപ്രതിനിധികള്‍ തിരിഞ്ഞു നോക്കാറില്ലെന്ന് കോളനി നിവാസികള്‍ പറഞ്ഞു. ഈ പ്രദേശത്ത് 150 ഓളം നിര്‍ദ്ധന കുടുംബങ്ങളാണ് താമസിക്കുന്നത്. റെയില്‍വേയുടെ പാത ഇരട്ടിപ്പിക്കലിന്റെ സമയത്ത് സ്ഥലം ഏറ്റെടുത്തപ്പോള്‍ ഇവരുടെ വഴിയും ഇല്ലാതായി. നിലവില്‍ ഈ വീടുകളിലേക്ക് നിയമപരമായി വഴിയില്ല. റെയില്‍വേ പാളത്തിനുതാഴെവശത്തുകൂടി ആളുകള്‍ നടന്നു പോകുന്നുവേന്നേയുള്ളൂ. ഇതൊരു വഴിയായി റെയില്‍വേയും കുറിച്ചി ഗ്രാമപഞ്ചായത്തും അംഗീകരിക്കാത്തതുമൂലം റോഡെന്നത് ഒരു സങ്കല്‍പ്പം മാത്രമായി അവശേഷിക്കുന്നു. സ്ഥലം എം.പിയ്ക്ക് തദ്ദേശവാസികള്‍ നേരിട്ട'് പരാതി നല്‍കിയപ്പോള്‍ എല്ലാംശരിയാക്കാമെന്ന് എം.പി വാഗ്ദാനം ചെയ്‌തെന്നും ആ വാഗ്ദാനത്തിന് ഇപ്പോള്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഈ പ്രദേശത്തെ ജനങ്ങളെ വിളിച്ചുകൂട്ടി റോഡിന്റെ കാര്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും കണ്ണന്ത്രക്കടവ് നിവാസികള്‍ പറയുന്നു. മഴ പെയ്താല്‍ ആറുമാസം ഈ റോഡിലൂടെയുള്ള സഞ്ചാരം അസാധ്യമാണ്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരേപോലെ റെയില്‍പാളത്തിലൂടെയാണ് യാത്ര ചെയ്യുക. ജീവന്‍ പണയപ്പെടുത്തിയാണ് ഇവരുടെ യാത്ര.
കുടിവെള്ളമില്ലാത്ത ഈ പ്രദേശത്തേക്കു വാഹനത്തില്‍ വെള്ളമെത്തിക്കാന്‍ ആരെങ്കിലും ശ്രമിച്ചാലുടന്‍ റെയില്‍വേ അധികൃതര്‍ റോഡിന് നടുക്കായി ഇരുമ്പുതൂണുകള്‍ നാട്ടി വഴിയടക്കും. ഇതുമൂലം ഈ വഴി ഒരു വാഹനങ്ങളും വരില്ല. അടുപ്പില്‍ കത്തിക്കേണ്ട വിറകും ഗ്യാസും ഉള്‍പ്പെടെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാമഗ്രികളും തലച്ചുമടായി വേണം എത്തിക്കാന്‍.
തൊട്ടടുത്തുള്ള നങ്ങ്യാര്‍കരി പാടം 18 വര്‍ഷങ്ങളായി കൃഷിയില്ലാതെ തരിശായിക്കിടക്കുകയാണ്. വീട്ടില്‍ ഒരു കോഴിയെപോലും വളര്‍ത്താന്‍ പറ്റാത്ത സ്ഥിതിവിശേഷമാണുള്ളത്. ഈ പാടത്ത് കൃഷി ആരംഭിച്ചാല്‍ പ്രദേശത്തുള്ള കിണറുകളില്‍ വെള്ളമെത്തിക്കാനും കഴിയും. നാലുകോടിയിലും മറ്റും ഇതേപോലെ സമാനമായ അവസ്ഥയുണ്ടായപ്പോള്‍, റെയില്‍വേ തന്നെ റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കികൊടുത്തിരുന്നു.
ചിറവംമുട്ടം നിവാസികളോട് മാത്രം നീതികേടു കാട്ടുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. ബുള്ളറ്റ് ട്രെയിനും ഹൈടെക് സിറ്റികളും പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍, നടക്കാന്‍ നല്ലൊരു വഴിയില്ലാത്ത, കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലാത്ത, നിര്‍ഭയരായി സ്വന്തം വീട്ടില്‍ക്കിടന്നുറങ്ങാന്‍ കഴിയാത്ത കണ്ണന്ത്രക്കടവ് നിവാസികളുടെ ആവലാതികള്‍ക്ക് പരാഹാരം കാണണമൊണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."