HOME
DETAILS
MAL
ജിസാനിലെ എയർപോർട്ടിന് നേരെ ഹൂതികളൂടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം
backup
April 25 2017 | 20:04 PM
ജിദ്ദ : സഊദി അതിർത്തി പ്രവിശ്യയായ ജിസാൻ നേരെ യമനില്‍ നിന്നുണ്ടായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം സഊദി സേന തകര്‍ത്തു.
ജിസാനിലെ എയർപോർട്ട് ലക്ഷ്യമാക്കിയായിരുന്നു വിമതരുടെ മിസൈൽ ആക്രമണം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെ ആയിരുന്നു സംഭവം. എന്നാൽ സഊദി വ്യോമ പ്രതിരോധ സേന മിസൈല്‍ ലോഞ്ചറും പ്രതിരോധ ഉപകരണങ്ങൾ ഉപയോഗിച്ച് തകർത്തതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം ആക്രമണത്തിൽ അപകടങ്ങളോ മറ്റോ ഉണ്ടായതായി റിപ്പോർട്ട് ഇല്ല.
ഇതു രണ്ടാം തവണയാണ് ജിസാൻ എയർപോർട്ടിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."