HOME
DETAILS
MAL
300 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ സേനയ്ക്ക് അനുമതി
backup
July 16 2020 | 03:07 AM
ന്യൂഡല്‍ഹി: ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈനാ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ സേനയ്ക്ക് 300 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ പ്രത്യേക അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
കാലതാമസം ഒഴിവാക്കി ഉത്തരവിറക്കി 12 മാസത്തിനകം സൈന്യത്തിന് ആയുധം എത്തിക്കാന്‍ ഈ തീരുമാനം സഹായിക്കും. ലഡാക് അടക്കമുള്ള വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. 33 യുദ്ധ വിമാനങ്ങളും അനുബന്ധ ആയുധങ്ങളും വാങ്ങുന്നതിന് ഈ മാസം ആദ്യത്തില്‍ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."