ഹയര്‍ സെക്കന്‍ഡറി: പെണ്‍കുട്ടികള്‍ മുന്നില്‍
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയ 1,97,059 പെണ്‍കുട്ടികളില്‍ 1,81,870 പേരും (92.29%), 1,78,596 ആണ്‍കുട്ടികളില്‍ 1,37,912 പേരും (77.22%) ഉന്നതപഠനത്തിന് യോഗ്യത നേടി. സയന്‍സില്‍ 88.62, ഹ്യുമാനിറ്റീസില്‍ 77.76, കോമേഴ്‌സില്‍ 84.52 എന്നിങ്ങനെയാണ് വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയ ശതമാനം എറണാകുളം ജില്ലയിലും (89.02) കുറവ് കാസര്‍കോട് ജില്ലയിലുമാണ് (78.68).
എസ്.സി വിഭാഗത്തില്‍ 36,601 ല്‍ 24,874 പേരും (67.96%) എസ്.ടി വിഭാഗത്തില്‍ 5,386 ല്‍ 3,418 പേരും (63.46%) ഒ.ഇ.സി വിഭാഗത്തില്‍ 13,957 ല്‍ 10,915 പേരും (78.20%) ഒ.ബി.സി വിഭാഗത്തില്‍ 2,37,007 ല്‍ 2,33,686 പേരും (85.94%) ജനറല്‍ വിഭാഗത്തില്‍ 82,404 ല്‍ 76,889 പേരും (93.30%) ഉന്നത പഠനത്തിന് അര്‍ഹത നേടി.
സര്‍ക്കാര്‍ മേഖലയിലെ സ്‌കൂളുകളില്‍ നിന്ന് 1,58,828 ല്‍ 1,30,541 പേരും (82.19%) എയ്ഡഡ് മേഖലയിലെ 1,92,377 ല്‍ 1,69,316 പേരും (88.01%) അണ്‍എയ്ഡഡ് മേഖലയിലെ 24,233 ല്‍ 19,708 പേരും (81.33%) വിജയിച്ചു.
ടെക്‌നിക്കല്‍
സ്‌കൂളുകളില്‍
വിജയശതമാനം 87.94
ഹയര്‍സെക്കന്‍ഡറിയുടെ സിലബസ് പിന്തുടരുന്ന ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ 87.94 ശതമാനം പേര്‍ വിജയിച്ചു. സംസ്ഥാനത്തെ 15 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നായി 1,227 പേരാണ് പരീക്ഷയെഴുതിയത്. ഇവരില്‍ 1079 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. ഇവരില്‍ 37 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കലാമണ്ഡലം ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 98.75 ശതമാനം പേര്‍ വിജയിച്ചു. പരീക്ഷയെഴുതിയ 80 പേരില്‍ 79 പേര്‍ വിജയിച്ചു.
സ്‌കോള്‍ കേരള:
വിജയശതമാനം
43.64
സ്‌കോള്‍ കേരള മുഖേന രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതിയവരില്‍ 43.64 ശതമാനം പേര്‍ വിജയിച്ചു. ആകെ 49,245 പേര്‍ പരീക്ഷയെഴുതിയതില്‍ 21490 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഇതില്‍ 132 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. സയന്‍സ് വിഭാഗത്തില്‍ 93.29, ഹ്യുമാനിറ്റീസില്‍ 42.91, കോമേഴ്‌സില്‍ 42.99 എന്നിങ്ങനെയാണ് വിജയശതമാനം. ഓപ്പണ്‍ പഠന വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലാണ്. 18,582 പേര്‍.
വി.എച്ച്.എസ്.ഇ:
പാര്‍ട്ട് ഒന്നിലും രണ്ടിലും
വിജയശതമാനം 81.80
സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ പരീക്ഷയില്‍ (റിവൈസ്ഡ് കം മോഡുലാര്‍) റഗുലറായി പരീക്ഷ എഴുതിയവരില്‍ 81.80 ശതമാനം പേര്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും 76.06 ശതമാനം പേര്‍ ഉന്നത പഠനത്തിനും അര്‍ഹത നേടി. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയശതമാനം (88.29%) നേടിയത് വയനാട് ജില്ലയും ഏറ്റവും കുറഞ്ഞ വിജയശതമാനം (71.39 %) പത്തനംതിട്ട ജില്ലയുമാണ്. പാര്‍ട്ട് ഒന്നും രണ്ടും മൂന്നിലുമായി ഏറ്റവും ഉയര്‍ന്ന വിജയശതമാനം (83.98%) വയനാട് ജില്ലയ്ക്കും കുറഞ്ഞ വിജയശതമാനം (67.14%) പത്തനംതിട്ട ജില്ലയ്ക്കുമാണ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 74 പേര്‍.
ഈ സ്‌കീമില്‍ പ്രൈവറ്റായി പരീക്ഷ എഴുതിയവരില്‍ 50 ശതമാനം പേര്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും 43.37 ശതമാനം പേര്‍ പാര്‍ട്ട് മൂന്നിലും യോഗ്യത നേടി.
പരിഷ്‌കരിച്ച സ്‌കീമില്‍ പ്രൈവറ്റായി പരീക്ഷ എഴുതിയവരില്‍ 60.87 ശതമാനം പേര്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും 51.47 ശതമാനം പേര്‍ പാര്‍ട്ട് മൂന്നിലും യോഗ്യത നേടി.
ഒന്‍പത് സ്‌പെഷല്‍
സ്‌കൂളുകള്‍ക്ക്
നൂറുശതമാനം വിജയം
തിരുവനന്തപുരം: പരിമിതികളോട് പടവെട്ടിയപ്പോള്‍ സംസ്ഥാനത്തെ ഒന്‍പത് സ്‌പെഷല്‍ സ്‌കൂളുകള്‍ നൂറുശതമാനം വിജയം.
തിരുവനന്തപുരം ജഗതിയിലെ വി.എച്ച്.എസ്.എസ് ഫോര്‍ ഡെഫ്, കൊല്ലം വാളകം സി.എസ്.ഐ വി.എച്ച്.എസ്.എസ് ഫോര്‍ ഡെഫ്, പത്തനംതിട്ട മനക്കാല സി.എസ്.ഐ എച്ച്.എസ്.എസ്, ഏനാത്ത് സ്‌കൂള്‍ ഫോര്‍ ദ ഡെഫ്, തലയോലപ്പറമ്പ് നീര്‍പാറ സ്‌കൂള്‍ ഫോര്‍ ദ ഡെഫ്, കാലടി സെന്റ് ക്ലാരെ ഓറല്‍ സ്‌കൂള്‍ ഫോര്‍ ദ ഡെഫ്, തൃശൂര്‍ ആശാ ഭവന്‍ എച്ച്.എസ്.എസ് ഫോര്‍ ദ ഡെഫ്, മലപ്പുറം കാരുണ്യ ഭവന്‍ എച്ച്.എസ്.എസ് ഫോര്‍ ദ ഡെഫ്, കാസര്‍കോട് മാര്‍ത്തോമ്മാ എച്ച്.എസ്.എസ് ഫോര്‍ ദ ഡെഫ് എന്നിവയാണ് നൂറുമേനി തിളക്കം കൊയ്തത്.
എന്‍.എസ്.ക്യു.എഫ്:
വിജയശതമാനം 73.02
തിരുവനന്തപുരം: നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (എന്‍.എസ്.ക്യു.എഫ്) സ്‌കീമില്‍ 73.02 ശതമാനം പേര്‍ വിജയിച്ചു.
ആകെ 3,773 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 2,755 പേരാണ് വിജയിച്ചത്. ഇതില്‍ സയന്‍സ് വിഭാഗത്തില്‍ 72.68 ഉം ഹ്യുമാനിറ്റീസില്‍ 79.25 ഉം കോമേഴ്‌സില്‍ 87.80 ആണ് വിജയശതമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."