രാജ്യത്ത് 99 ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഇരുപതിനായിരത്തിലധികം പേര് രാജ്യത്തു ഇതുവരെ മരിച്ചു. മരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഇതുവരെ 99 ഡോക്ടര്‍മാരാണ് മരണപ്പെട്ടിട്ടുള്ളതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) വ്യക്തമാക്കി. നാഷണല്‍ കൊവിഡ് രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകളെന്ന് ഐ.എം.എ വ്യക്തമാക്കി.
1302 ഡോക്ടര്‍മാക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 586 പ്രാക്ടീസിങ് ഡോക്ടര്‍മാര്‍, 566 റെസിഡന്റ് ഡോക്ടര്‍മാര്‍, 150 ഹൗസ് സര്‍ജന്‍സ് എന്നിങ്ങനെയാണ് കൊവിഡ് ബാധിത ഡോക്ടര്‍മാരുടെ കണക്ക്.
50 വയസിനു മുകളിലുള്ള 73 പേരും, 35നും 50നും ഇടയിലുള്ള 19 പേരും 35 വയസിനു താഴെയുള്ള ഏഴ് ഡോക്ടര്‍മാരുമാണ് ഇന്ത്യയില്‍ മരണപ്പെട്ടിട്ടുള്ളത്.
നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കുന്നുണ്ട്. അതിനാല്‍ സുരക്ഷാ ഉപകരണങ്ങളും പ്രോട്ടോക്കോളും ശക്തമായി പാലിക്കുകയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."