HOME
DETAILS

സഊദി ഗസറ്റില്‍ വന്‍ പ്രാധാന്യത്തോടെ വിഖായ ഹജ്ജ് സേവന ടീം

  
backup
July 12 2018 | 13:07 PM

saudi-gazette-vyakhya-trainee-news

മക്ക:വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി പുണ്ണ്യ ഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യുന്ന എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ 'വിഖായ' യുടെ പ്രവര്‍ത്തന പരിശീലനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.

ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് സേവനമൊരുക്കാനുള്ള 'വിഖായ '' വളണ്ടിയര്‍ സംഘത്തിന്റെ പ്രവര്‍ത്തന പരിപാടികള്‍ക്ക് സഊദിയുടെ വിവിധ പ്രവിശ്യകളിലാണ് നടക്കുന്നത്.

സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍നിന്നുള്ള സമസ്തയുടെ പ്രവര്‍ത്തകരാണ് ഈ വര്‍ഷവും നിസ്വാര്‍ത്ഥ സേവന വീഥിയില്‍ അണിനിരക്കുക. ഹജ്ജ് സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന മിന, മുസ്തലിഫ, അറഫ, ജംറകളുടെപരിസരങ്ങള്‍, വിശുദ്ധ ഹറം പരിസരം തുടങ്ങി ഹജ്ജ് കര്‍മങ്ങളുടെ പ്രധാനകേന്ദ്രങ്ങള്‍ക്ക് കൂടാതെ , ജിദ്ദ ,മദീന എയര്‍പോര്‍ട്ട് ഹജ്ജ് ടെര്‍മിനലുകള്‍ ,കാല്‍ നടപ്പാതകള്‍, വാഹനങ്ങളുടെ പ്രത്യേക പാതകള്‍, മെട്രോ ട്രെയിന്‍സ്റ്റേഷനുകള്‍ , ഹാജിമാരുടെ താമസസ്ഥലങ്ങള്‍, ആതുര ശുശ്രൂഷ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തവണ വിഖായ സന്നദ്ധസേവകരുടെ സേവനം ലഭ്യമാവും.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക അംഗീകാരത്തോടെയാണ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുക. ഹജ്ജ് സേവന സംഘത്തെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിനായി ഹജ്ജ് സേവനരംഗത്ത് പരിജ്ഞാനമുള്ളവരുടെയും, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെയും, ആരോഗ്യ മേഖലയിലുള്ളപ്രഗല്‍ഭരുടെയും സാനിധ്യത്തില്‍പരിശീലന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

'വിഖായ' സന്നദ്ധ സേവന ഹജ്ജ് പ്രവര്‍ത്തനത്തെ കുറിച്ച് 'സഊദി ഗസറ്റ്' പത്രം വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. വെറും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിഖായക്ക് ലഭിച്ച അംഗീകാരമാണ് സഊദി പ്രാദേശിക പത്രത്തില്‍ വന്‍ പ്രാധാന്യത്തോടെയുള്ള വാര്‍ത്ത. വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന മറ്റു സന്നദ്ധ സേവന സംഘങ്ങള്‍ക്കൊപ്പം ഉയരുകയാണ് 2015 ല്‍ മക്കയില്‍ ഹജ്ജ് സേവന രംഗത്ത് പ്രവര്‍ത്തനമാരംഭിച്ച വിഖായ സേവന സംഘം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago