പി.സി ജോര്‍ജ് എന്‍.ഡി.എയിലേക്ക്: പ്രഖ്യാപനം ഇന്ന് പത്തനംതിട്ടയില്‍
തിരുവനന്തപുരം: എല്‍.ഡി.എഫിലേക്കും യു.ഡി.എഫിലേക്കുമുള്ള വാതിലുകളടഞ്ഞതോടെ എന്‍ഡി.എയില്‍ ചേക്കേറാന്‍ തീരുമാനിച്ച പി.സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി എന്‍.ഡി.എ ഘടകകക്ഷിയാകുന്നു. നേരത്തെ തന്നെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു പി.സി. ജോര്‍ജ്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് നാലിന് പത്തനംതിട്ടയിലുണ്ടാകുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നത് ബി.ജെ.പിയാണെന്നും അതുകൊണ്ടാണ് എന്‍.ഡി.എ പ്രവേശനത്തെ കുറിച്ച് ആലോചിച്ചതെന്നും പി.സി ജോര്‍ജ് പറയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് എന്‍.ഡി.എയുടെ ഭാഗമാകാന്‍ ജോര്‍ജ് തീരുമാനിച്ചിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും മത്സരിക്കുമെന്ന് ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനാല്‍ മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്നും പറഞ്ഞിരുന്നു. യു.ഡി.എഫ് പ്രവേശനത്തിനായി കത്ത് നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പില്‍ അതു സാധ്യമായില്ല. ഇതിനു ശേഷമാണ് കെ. സുരേന്ദ്രന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പി.സി ജോര്‍ജ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."