HOME
DETAILS
MAL
യഥാര്‍ഥ നിയന്ത്രണരേഖയില്‍ നിന്നുള്ള സമ്പൂര്‍ണ പിന്മാറ്റം സങ്കീര്‍ണമെന്ന് സൈന്യം
backup
July 17 2020 | 02:07 AM
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്നുള്ള സമ്പൂര്‍ണ പിന്മാറ്റം സങ്കീര്‍ണമെന്ന് സൈന്യം. ഇതില്‍ തുടര്‍ച്ചയായ പരിശോധനാ നടപടികള്‍ വേണ്ടിവരുമെന്നും സൈന്യം വ്യക്തമാക്കി. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് ജൂലൈ 14ന് നടന്ന കമാന്‍ഡര്‍തല ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സൈന്യം നിലപാട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. നയതന്ത്രതലത്തിലും സൈനിക തലത്തിലുമുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും സൈന്യം വ്യക്തമാക്കി.
ജൂലൈ അഞ്ചിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കു പിന്നാലെ ആദ്യഘട്ട പിന്‍മാറ്റം പൂര്‍ത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാല്‍വാന്‍ താഴ്‌വരയിലെ പട്രോളിങ് പോയിന്റ് 14ല്‍ നിന്ന് ഇരു സൈന്യവും പിന്നോട്ടു മാറി. ഹോട്ട്‌സ്പ്രിങ്, ഗാഗ്‌റ പോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പിന്‍മാറ്റം സംബന്ധിച്ചാണ് തുടര്‍ന്നുള്ള ചര്‍ച്ചകള്‍ നടന്നത്. പാന്‍ഗോങില്‍ നിന്നുള്ള പിന്‍മാറ്റമാണ് ഇതില്‍ ഏറ്റവും സങ്കീര്‍ണമായി സൈന്യം കാണുന്നത്. നിയന്ത്രണ രേഖയിലെ സാഹചര്യത്തില്‍ അയവു വരുത്തുന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും സൈന്യം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."