അമേത്തിയെ ഇളക്കി മറിച്ചു രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ
ന്യൂഡല്‍ഹി: രണ്ടു മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ അമേതിയില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു.പി.എ അദ്ധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കൊപ്പം എത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. 12 മണിയോടെ ആരംഭിച്ച റോഡ് ഷോയ്ക്ക് ശേഷമാണ് അദ്ദഹം പത്രിക സമര്‍പ്പിച്ചത്.
മുന്ഷിഗഞ്ച്ദര്പിപൂര് മുതല്‍ അമേഠിയിലെ ജില്ലാ ആസ്ഥാന മന്ദിരം സ്ഥി ചെയ്യുന്ന ഗൗരി ഗഞ്ച് വരെ മൂന്നു കിലോ മീറ്റര്‍ ദൂരം നടന്ന റോഡ് ഷോയില്‍ പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മക്കളായ റൈഹാന്‍, മിറായ എന്നിവരും സംബന്ധിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയും ബി.ജെ.പിയിലെ സ്മൃതി ഇറാനിയാണ് ഇവിടെ രാഹുലിന്റെ മുഖ്യ എതിരാളി. ഗാന്ധി കുടുംബാംഗങ്ങളെ സ്ഥിരമായി ലോക്സഭയില്‍ എത്തിക്കുന്ന അമേതിയെ കഴിഞ്ഞ 14 വര്‍ഷമായി രാഹുല്‍ ഗാന്ധിയാണ് പ്രതിനിധീകരിക്കുന്നത്. അഞ്ചാം ഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന മെയ് ആറിനാണ് അമേതി പോളിങ് ബൂത്തിലേക്ക് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."