സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്ക് കൂട്ടു നില്ക്കുന്നു: കെ സുധാകരന്
കരിന്തളം: സംസ്ഥാന സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്കും അഴിമതിക്കാര്‍ക്കും കൂട്ടുനില്‍ക്കുകയാണെന്ന് മുന്‍ എം.പി കെ സുധാകരന്. വേളൂര്‍ യൂനിറ്റ് കോണ്‍ഗ്രസ് കമ്മിറ്റിക്കായി നിര്‍മിച്ച പ്രിയദര്‍ശിനി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ കരുണാകരന് സ്മാരക ഹാളിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ നിര്‍വഹിച്ചു. കെ.കെ നാരായണന് അധ്യക്ഷനായി.
കെ.പി കുഞ്ഞിക്കണ്ണന്, കെ.കെ രാജേന്ദ്രന്, സാജിദ് മൗവ്വല്‍, കരിമ്പില്‍ കൃഷ്ണന്, വൈ.എം.സി ചന്ദ്രശേഖരന്, കെ.പി പ്രകാശന്, സി.വി ഗോപകുമാര്‍, ടി.വി കുഞ്ഞിരാമന്, ശ്രീജിത്ത് ചോയ്യംകോട്, കെ.വി ജയകുമാര്‍, ശോഭന രാമചന്ദ്രന്, എ ശശിധരന്, മാമുനി വിജയന്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഉമേശന് വേളൂര്‍ എന്നിവര്‍ സംസാരിച്ചു. സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയില്‍ കൊമേഴ്സില്‍ ദേശീയ അംഗീകാരം നേടിയ അണ്ടോളിലെ കെ സംഗീത, റോളര്‍ സ്കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ അക്ഷജ് ചന്തു, ഡോ.അംബേദ്കര്‍ എക്സലന്‍സി അവാര്‍ഡ് ജേതാവ് ബാബു കോഹിനൂര്‍ എന്നിവരെ കെ സുധാകരന് ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."