HOME
DETAILS
MAL
ഏക സിവില്‍കോഡ്: പ്രതിഷേധസംഗമം 31ന്
backup
July 17 2016 | 03:07 AM
കോഴിക്കോട്: രാജ്യത്തെ മതനിരപേക്ഷ സ്വഭാവത്തെയും വൈവിധ്യങ്ങളെയും തകര്‍ക്കുന്ന ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെയും ബി.ജെ.പി യുടെയും നീക്കത്തില്‍ പ്രതിഷേധിച്ചു മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ജൂലൈ 31ന് വൈകിട്ട് മൂന്നിന്് കോഴിക്കോട് പ്രതിഷേധസംഗമം നടത്തും.
ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മത രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും പങ്കെടുക്കും. ഇന്നലെ കോഴക്കോട്ട് ചേര്‍ന്ന സബ്കമ്മിറ്റി യോഗം പരിപാടികള്‍ക്ക് അന്തിമരൂപം നല്കി. കണ്‍വീനര്‍ കെ.പി.എ മജീദ് അധ്യക്ഷനായി. അംഗങ്ങളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഡോ. മജീദ് സലാഹി, എ. അസ്ഗറലി, അബ്ദുറഹിമാന് പെരിങ്ങാടി, അബുല്‍ ഖൈര്‍ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."