മനക്കൊടി അപകടം: നാട്ടുകാര്‍ റോഡ് ഉപരോധിച്ചത് മണിക്കൂറുകളോളം
അന്തിക്കാട്: അധികാരികളുടെ പിടിപ്പുകേടിന്റെ ഇരയാണ് പീറ്റര്‍. ഒളരി-കാഞ്ഞാണി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഹരിച്ചിരുന്നെങ്കില്‍ ഇന്നലത്തെ അപകടം ഒഴിവാക്കാമായിരുന്നു.
നിരന്തരം അപകടങ്ങളുണ്ടായിട്ടും അധികാരികള്‍ക്ക് കുലക്കമുണ്ടായിരുന്നില്ല.
അടുത്തിടെ അരിമ്പൂരില്‍ രണ്ട് ബൈക്ക് യാത്രികര്‍ അപകടത്തില്‍പെട്ട് മരിച്ചിരുന്നു.
ഇന്നലെ മനക്കൊടി വളവിലെ അപകടത്തില്‍ പുല്ലഴി സ്വദേശി പീറ്റര്‍ കൂടി റോഡിന്റെ ശോച്യാവസ്ഥയെ തുടര്‍ന്ന് അപകടത്തില്‍പെട്ടതോടെ നാട്ടുകാര്‍ക്ക് റോഡ് ഉപരോധിക്കേണ്ടി വന്നു അധികാരികളുടെ ശ്രദ്ധക്ഷണിക്കാന്‍.
സംഘര്ഷത്തോളമെത്തിച്ച ഉപരോധത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
അപകടത്തെ തുടര്‍ന്നുള്ള ഉപരോധം സംഘര്‍ഷത്തിലേക്കും വഴിമാറി. എ.ഡി.എം സി ലതിക സ്ഥലത്തെത്തി നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധ സമരം അവസാനിച്ചത്.
റോഡിന്റെ അറ്റക്കുറ്റപ്പണികള്‍ ഉടന്‍ തുടങ്ങുമെന്ന് അവര്‍ ഉറപ്പും നല്കി.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 18 മുതല്‍ മേഖലയില്‍ ബസ് പണിമുടക്കും പ്രഖ്യാപിച്ചിരുന്നു. ഇന്നലത്തെ അപകടത്തെ തുടര്‍ന്ന് ഒരു വിഭാഗം ബസ് ഉടമകള്‍ സര്‍വിസ് നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."