റെയില്‍വേ സ്റ്റേഷനില്‍ പുതിയ പാര്‍ക്കിങ് കേന്ദ്രം തുറന്നു
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനിലെ കിഴക്കുഭാഗത്തെ പാര്‍ക്കിങ് കേന്ദ്രം തുറന്നു. ഒരു വര്‍ഷത്തോളം നീണ്ട നിര്‍മാണം ആശങ്കകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് പാര്‍ക്കിങ് കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നത്. റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പാര്‍ക്കിങ് കേന്ദ്രം ഒരുക്കിയത്.
കാറുകള്‍ക്കാണ് പുതിയ കേന്ദ്രം തുറന്നുകൊടുത്തത്. പണം നല്‍കിവേണം ഈ പാര്‍ക്കിങ് കേന്ദ്രത്തിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്. കിഴക്കേ കവാടത്തില്‍ പഴയ പാര്‍ക്കിങ് കേന്ദത്തിലാണ് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. പുതിയ പാര്‍ക്കിങ് കേന്ദ്രത്തിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് ഉയര്‍ന്ന തര്‍ക്കമാണ് നിര്‍മാണം നീളുന്നതിന് കാരണമായത്. അപകടകരമായ കൊമ്പുകള്‍ മുറിച്ച് മരം നിലനിര്‍ത്തി പാര്‍ക്കിങ് ഏരിയ നിര്‍മിക്കാമെന്ന് ധാരണയായതോടെ പ്രവൃത്തി പുനരാരംഭിച്ചു.
താവക്കര ആശിര്‍വാദ് ആശുപത്രി പരിസരം തുടങ്ങി കിഴക്ക് ഭാഗത്തെ പ്രവേശന കവാടംവരെ നീളുന്ന വിശാലമായ സ്ഥലത്താണ് പാര്‍ക്കിങ് സംവിധാനം ഒരുക്കുന്നത്. നേരത്തെ പി.കെ ശ്രീമതി എം.പി ഇടപെട്ടതോടെയാണ് ഇതിനാവശ്യമായ തീരുമാനം റെയില്‍വേ കൈക്കൊണ്ടത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന ആയിരക്കണക്കിന് വാഹനങ്ങളില്‍ 90 ശതമാനവും കിഴക്ക് ഭാഗത്തുകൂടിയാണ് എത്തുന്നത്. ഇവിടെ വിശാലമായ പാര്‍ക്കിങ് സംവിധാനം ആരംഭിക്കുന്നതോടെ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ നിലവിലെ ഗതാഗതക്കുരുക്കിന് ശമനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."