HOME
DETAILS

ഇലക്ടറല്‍ ഓഫിസറോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

  
backup
April 10 2019 | 21:04 PM

%e0%b4%87%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%b1%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d

 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പുല്‍വാമാ ഭീകരാക്രമണത്തിന്റെ പേരില്‍ വോട്ട് ചോദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍.
മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മഹാരാഷ്ട്ര ഇലക്ടറല്‍ ഓഫിസറോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് എത്രയുംവേഗം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സി.പി.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പരാതി പരിഗണിച്ചാണ് കമ്മിഷന്റെ നടപടി.


ചൊവ്വാഴ്ച ലാത്തൂരില്‍ നടന്ന റാലിയിലാണ് കന്നി വോട്ടര്‍മാരോട് ബാലാകോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ആദ്യവോട്ട് സമര്‍പ്പിക്കണമെന്ന് മോദി പ്രസംഗിച്ചത്. നിങ്ങള്‍ക്കിപ്പോള്‍ 18 വയസ്സ് തികഞ്ഞിരിക്കുകയാണ്. ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനും ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും വേണ്ടിയാവണം നിങ്ങളുടെ വോട്ടുകള്‍ വിനിയോഗിക്കേണ്ടത്. കര്‍ഷകര്‍ക്കായി വയലില്‍ വെള്ളം എത്തിക്കുന്നതിനു വേണ്ടിയാവണം നിങ്ങളുടെ ഓരോ വോട്ടുകളും. നിങ്ങള്‍ക്ക് ആദ്യമായി ശമ്പളം കിട്ടുമ്പോള്‍ നിങ്ങള്‍ അത് അമ്മയ്‌ക്കോ സഹോദരിമാര്‍ക്കോ ആവും നല്‍കുക. അതുപോലെ നിങ്ങളുടെ കന്നിവോട്ട് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും അതിനു പ്രതീകമായി പാകിസ്താനിലെ ബാലാക്കോട്ടിലുള്ള തീവ്രവാദി ക്യാംപുകള്‍ ആക്രമിച്ച വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കും നല്‍കാന്‍ നിങ്ങള്‍ സന്നദ്ധരാണോ? - എന്നായിരുന്നു മോദിയുടെ പ്രസംഗം.
നേരത്തെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും സൈനികരെ 'മോദി സേന' എന്ന് വിശേഷിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയും സൈന്യത്തിന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ചത്. സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞമാസം ഉത്തരവിറക്കിയിരുന്നു. 2103ലെ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഇത് നിലനില്‍ക്കെയാണ് മോദിയുടെ ചട്ടലംഘനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  19 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  19 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  19 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  19 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  19 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  19 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  19 days ago