100 കിടക്കകളുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 25 ലക്ഷം വീതം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് - 19 ബാധിതരുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ചികത്സാസൗകര്യമൊരുക്കാന്‍ തദ്ദേശഭരണ സ്ഥാപനതലത്തില്‍ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (സി.എഫ്.എല്‍.ടി.സി) ഒരുക്കാന്‍ മാര്‍ഗനിര്‍ദേശമായി. നൂറു കിടക്കകള്‍ വരെയുള്ള സെന്ററുകള്‍ ആരംഭിക്കാന്‍ 25 ലക്ഷം രൂപയും നൂറിനും ഇരുനൂറിനുമിടയ്ക്കു കിടക്കകളുള്ള സെന്ററുകള്‍ക്ക് 40 ലക്ഷവും 200 കിടക്കകള്‍ക്കു മുകളിലുള്ള സെന്ററുകള്‍ക്ക് 60 ലക്ഷവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് അനുവദിക്കും.
ആരോഗ്യ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും വിദഗ്ധ സമിതിയുടെയും ശുപാര്‍ശ പ്രകാരമായിരിക്കും സെന്ററുകള്‍ ആരംഭിക്കുക. ഇതിനായി കെട്ടിടം കണ്ടെത്തേണ്ട ചുമതല അതാത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഇവിടേക്കാവശ്യമായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പാക്കും. ചികിത്സ, ചികിത്സയുമായി ബന്ധപ്പെട്ട ഉപാധികള്‍, ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ഒഴികെയുള്ള ഭൗതിക സൗകര്യങ്ങളൊരുക്കുന്നതിന്റെയും ദൈനംദിന നടത്തിപ്പിന്റെയും ഭക്ഷണം, ശുചിത്വം എന്നിവയുടെയും ചുമതല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും. സി.എഫ്.എല്‍.ടി.സിയുടെ നടത്തിപ്പിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് ചെയര്‍മാനായ കമ്മിറ്റി രൂപീകരിക്കും. രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ മെഡിക്കല്‍ കോളജ് ആശുപത്രികളും ജില്ലാ ആശുപത്രികളും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഇതോടെ കിട്ടാവുന്ന കെട്ടിടങ്ങളും സ്റ്റേഡിയങ്ങളും താല്‍കാലിക ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
കൊവിഡ് ചികിത്സക്കായി സര്‍ക്കാര്‍ മൂന്ന് പദ്ധതികളാണ് തയാറാക്കിയത്. ഇതില്‍ പ്ലാന്‍ എ അനുസരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളും ജില്ലാ ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 29 കൊവിഡ് ആശുപത്രികളാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയത്. രോഗികളുടെ എണ്ണം കൂടിയതോടെ 29 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളും തയാറാക്കി. രോഗികളുടെ എണ്ണം കണക്കുകൂട്ടലുകള്‍ക്കപ്പുറം പോയതോടെ നിലവിലുള്ള കിടക്കകള്‍ നിറഞ്ഞു. ഇതേതുടര്‍ന്നാണ് പഞ്ചായത്ത് തലത്തിലും ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."