HOME
DETAILS
MAL
സ്വര്ണക്കുപ്പായക്കാരന് കോടീശ്വരനെ കൊന്നത് മകന്റെ സഹൃത്തുക്കള്‍
backup
July 17 2016 | 05:07 AM
പൂനെ: പൂനെയിലെ സ്വര്ണക്കുപ്പായക്കാരനായ കോടീശ്വരന് ദത്താ ഫുജെയെ കൊന്നത് മകന്റെ സുഹൃത്തുക്കളെന്ന് പൊലിസ്. ഫുജെ മകന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കാനുണ്ടായിരുന്ന ഒന്നരലക്ഷം രൂപയ്ക്കു വേണ്ടിയാണ് കൊലനടത്തിയതെന്നാണു വിവരം.
ഫുജെയെ അരിവാള്‍, കത്തി, ദണ്ഡ്, എന്നിവ കൊണ്ട് ആക്രമിക്കുകയും വലിയ കല്ലുകള്‍ കൊണ്ട് ഇടിച്ചും കൊല്ലുകയായിരുന്നു. മകന് ശുഭം ഫുജെയുടെ മൊഴിപ്രകാരം അഞ്ചു യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി നാലുപേര്‍ ഒളിവിലാണ്.
വ്യാഴാഴ്ച രാത്രി പത്തോടെയാണ് കൊലപാതകം നടന്നത്. സ്വര്‍ണക്കുപ്പായം ധരിച്ചു മാധ്യമങ്ങളില്‍ ഇടം നേടിയ ഫുജെ അംഗരക്ഷകര്‍ക്ക് ഒപ്പമാണ് സാധാരണ പുറത്തു പോകാറുള്ളത്. എന്നാല്‍ സംഭവ ദിവസം അവര്‍ കൂടെയില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."