HOME
DETAILS

'തല'സ്ഥാനത്തിരിക്കുന്നവനാണ് തലവന്‍

  
backup
July 17 2016 | 05:07 AM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5

പുണ്യപ്രവാചക(സ്വ)ന്റെ ഭൗതികശരീരം മണ്ണിലടക്കം ചെയ്തിട്ടില്ല. അതിനു മുന്‍പേ അടുത്ത നേതാവാരാണെന്ന ചര്‍ച്ച പുരോഗമിക്കുകയാണ് ബനൂ സാഇദ സൗധത്തില്‍. അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കുമിടയില്‍ തര്‍ക്കമുയര്‍ന്നു കഴിഞ്ഞു. അന്‍സ്വാറുകള്‍ പറയുന്നു; നേതാവ് തങ്ങളില്‍പെട്ട ഒരാളാകണമെന്ന്. മുഹാജിറുകളും പറയുന്നു; നേതാവ് തങ്ങളിലൊരാളാകണമെന്ന്. ഭാഗ്യമെന്നു പറയട്ടെ, തര്‍ക്കം കൂടുതല്‍ നീണ്ടില്ല. പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടു. സ്വിദ്ധീഖുല്‍ അക്ബര്‍(റ) നേതാവായി. പ്രവാചകതിരുമേനിയെ മദീനയുടെ പുണ്യമണ്ണില്‍ അടക്കം ചെയ്യുകയും ചെയ്തു.

ചരിത്രത്തില്‍ മായാതെ കിടക്കുന്ന ഈ പാഠഭാഗം പഠനത്തിനെടുത്തപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കാന്‍ പാടുണ്ടായിരുന്നോ എന്ന സംശയമാണ് ആദ്യമാദ്യം തലയില്‍ തലപൊക്കിയത്. അതു തികച്ചും സ്വാഭാവികവുമായിരുന്നു. കാരണം, ഒരിക്കലും താങ്ങാന്‍ കഴിയാത്ത വാര്‍ത്തയാണ് ലോകൈകഗുരുവിന്റെ വേര്‍പ്പാട്. അത് വിശ്വസിക്കാന്‍ നിര്‍ബന്ധിതമായ ഘട്ടം ചരിത്രത്തില്‍ സംഭവിക്കുക തന്നെ ചെയ്തു. അക്കാലജനതയ്ക്ക് അന്നേരമുണ്ടായ മാനസികാവസ്ഥ നമ്മുടെ ആലോചനകള്‍ക്കൊരിക്കലും വഴങ്ങില്ലെന്ന കാര്യം തീര്‍ച്ചതന്നെ. പക്ഷേ, ആ ഘട്ടത്തില്‍ പ്രവാചകശിഷ്യന്മാരില്‍ പ്രമുഖരടങ്ങുന്ന വിഭാഗം അടുത്ത നേതാവാരാകണമെന്ന കാര്യത്തില്‍ തര്‍ക്കിക്കുയാണെന്നാണ് നാം അറിയുന്നത്. തിരുമേനിയെ ഖബറടക്കം ചെയ്ത് രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടുപോരായിരുന്നോ അതെല്ലാം എന്ന ന്യായമായ സംശയം ഒരു പഠിതാവെന്ന നിലയില്‍ അലട്ടാതിരിക്കില്ലല്ലോ. എന്നാല്‍, ആലോചന ആഴത്തിലേക്കു പോയപ്പോള്‍ പൊരുള്‍ വ്യക്തമായി. തലയില്ലാതെ ഒരു നിമിഷം പോലും ഉടലിന് നിലനില്‍പുണ്ടാവില്ലെന്നതായിരുന്നു ആ പൊരുള്‍.

അതെ, തലയില്ലെങ്കില്‍ ഉടലില്ല. തലവന്‍ വിടചൊല്ലിയാല്‍ അടുത്ത തലവനെ തിരഞ്ഞെടുക്കലായിരിക്കണം ആദ്യ നടപടി. ശരീരത്തിലെ ഏതവയവത്തിന്റെ അഭാവമുണ്ടായാലും തലയുടെ അഭാവം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. മുഖ്യമന്ത്രിയില്ലാത്ത ഒരു ദിവസം ഒരു സംസ്ഥാനത്തിനോ പ്രധാനമന്ത്രിയില്ലാത്ത ഒരു നാള്‍ ഒരു രാജ്യത്തിനോ ഉണ്ടാകുന്നത് പ്രശ്‌നം തന്നെയാണ്. ഒരു രാജ്യത്തിന് ക്രൂരനായ ഒരു രാജാവുണ്ടാകുന്നതിനെക്കാള്‍ ഭീകരമായിരിക്കും ചിലപ്പോള്‍ ആ രാജ്യത്തിന് ഒരു രാജാവും ഇല്ലാതിരിക്കുന്ന അവസ്ഥ.
ഏതു സചേതനത്തിനുമുണ്ടല്ലോ തല. മനുഷ്യശരീരത്തിലെ കൈകാലുകളടങ്ങുന്ന അവയവങ്ങള്‍ അനുയായികളാണെങ്കില്‍ അവയുടെ 'തലവന്‍സ്ഥാനം' അലങ്കരിക്കുന്ന അവയവമാണ് തല. തലവനായ തലയുടെ നിര്‍ദേശങ്ങളെന്തോ അതാണ് അനുയായികളാകുന്ന അവയവങ്ങള്‍ പാലിക്കുന്നത്. ശരിയായ നിര്‍ദേശങ്ങളാണു ലഭിക്കുന്നതെങ്കില്‍ അതനുസരിക്കും. തെറ്റായ നിര്‍ദേശങ്ങളാണെങ്കില്‍ അതുമനുസരിക്കും. യഥാ രാജാ തഥാ പ്രജാ.

ഒരു സമൂഹത്തെ ഒറ്റ ശരീരമായി കണ്ടാല്‍ അതിന്റെ തലയാണ് ആ സമൂഹത്തിന്റെ തലവന്‍. 'തല'സ്ഥാനത്ത് ഇരുന്നതുകൊണ്ടു മാത്രം അയാള്‍ തലവനാകില്ല. നല്ല തലയുള്ള ആളായിരിക്കണമയാള്‍. നന്നായി തലകൊടുത്ത് ചിന്തിക്കുന്ന ആളുമായിരിക്കണം. വഴിയറിയുകയും ആ വഴിയേ പോവുകയും വഴി കാണിക്കുകയും ചെയ്യുന്നവനാകണം. തലയില്ലാത്തവന്‍ തലവനായാല്‍ അയാളിരിക്കുന്നത് 'തല'സ്ഥാനത്തില്ല, അസ്ഥാനത്തായിരിക്കും. അസ്ഥാനത്തിരിക്കുന്നതാകട്ടെ അക്രമവുമാണ്.

ശരീരത്തില്‍ തല ചെയ്യുന്ന പണിയാണ് സമൂഹത്തില്‍ തലവന്‍ ചെയ്യേണ്ടത്. ശരീരത്തിനാവശ്യമായത് നേടിക്കൊടുക്കുക. ദോഷകരമായത് പ്രതിരോധിച്ചുനിര്‍ത്തുക. ശരീരത്തിലെ ഓരോ അവയവങ്ങളിലേക്കും തലയില്‍നിന്ന് കണക്ഷനുകളുണ്ട്. വയറ്റില്‍ പട്ടിണിയുണ്ടെന്ന് കരുതുക. അതുടന്‍തന്നെ കണക്ഷന്‍ വഴി തലയറിയും. പിന്നെ പട്ടിണി മാറ്റാനുള്ള വഴിയന്വേഷിക്കും. കണ്ണിനോട് പറയും ഭക്ഷണസ്ഥലം നോക്കാന്‍. കാലിനോട് പറയും അവിടേക്ക് നടന്നടുക്കാന്‍. കൈയോട് പറയും ഭക്ഷണം കൈയിലെടുത്ത് വായില്‍ വയ്ക്കാന്‍. വായയോട് പറയും ചവച്ചരച്ച് അകത്തേക്കിറക്കാന്‍. അതോടെ പട്ടിണിക്ക് പരിഹാരമായി. ശരീരത്തില്‍ ജലക്ഷാമമുണ്ടെന്നു വയ്ക്കുക.

ജലമുള്ളിടത്തുപോയി ജലം സ്വീകരിക്കാന്‍ അവയവങ്ങളാകുന്ന അനുയായികളോട് തല നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. അരോഗ്യം മോശമാണെങ്കില്‍ ആരോഗ്യം വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശങ്ങള്‍, ശരീരത്തില്‍ വികസനങ്ങള്‍ വേണമെങ്കില്‍ അതിനുള്ള നടപടികള്‍...എല്ലാം തല വഴി. ഇതുപോലെ സമൂഹത്തിന്റെ തലവനും സമൂഹത്തിന്റെ മുക്കുമൂലകളിലേക്ക് ബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ട് നേതൃത്വമരുളണം. പോരായ്മകളെവിടെ കണ്ടോ അതു് ഉടന്‍ പരിഹരിക്കണം. ശരീരത്തില്‍ തലയ്ക്ക് പക്ഷപാതിത്വമില്ലാത്തതുപോലെ സമൂഹത്തില്‍ തലവനും പക്ഷപാതിത്വമുണ്ടാകാന്‍ പാടില്ല. തല എല്ലാ അവയവങ്ങളെയും ഒരുപോലെ പരിഗണിക്കും. തലവനും എല്ലാവരെയും ഒരുപോലെ പരിഗണിക്കണം. ശരീരത്തില്‍ ഏതെങ്കിലുമവയവത്തിന് പരിക്കോ മറ്റോ പറ്റുന്നത് തലയ്ക്ക് വേദനയാണ്. സമൂഹത്തില്‍ ആര്‍ക്കെങ്കിലുമെന്തെങ്കിലും സംഭവിക്കുന്നത് തലവനും തലവേദനയാകണം. യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ആട് വിശന്നുചത്താല്‍ അതിന്റെ പേരില്‍ ഞാന്‍ അല്ലാഹുവിനോട് അന്ത്യനാളില്‍ സമാധാനം പറയേണ്ടി വരുമെന്ന ഖലീഫാ ഉമര്‍(റ)ന്റെ ഭുവനപ്രശസ്തമായ പ്രസ്താനവയില്‍ നമുക്കതിന് ഉദാത്ത മാതൃകയുണ്ട്.

എത്ര ചെറിയ ജീവിയാണെങ്കിലും അതിനൊരു തല വേണമല്ലോ. എങ്കിലേ അതിനു ജീവനുണ്ടാവുകയുള്ളൂ. സമൂഹം എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും ജീവന്‍ വേണമെങ്കില്‍ തലവന്‍ വേണം. തലവനില്ലെങ്കില്‍ ആ സമൂഹം നശിച്ചുതീരും. ഇടയനില്ലെങ്കില്‍ ആട്ടിന്‍പറ്റം കൂട്ടം തെറ്റി ഹിംസ്രജന്തുക്കള്‍ക്കിരയായിത്തീരുന്നപോലെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തട്ടിക്കൊണ്ടുപോകാന്‍ പാകത്തിലായിരിക്കും തലവനില്ലാത്ത സമൂഹത്തിന്റെ സ്ഥിതിയുണ്ടാവുക. തലയില്ലാത്ത കളി കളിക്കുന്നവന്‍ തലവനായ സമൂഹത്തിന്റെ സ്ഥിതിയും അതുപോലെയായിരിക്കും. 'ഒരു ആടിനാല്‍ നയിക്കപ്പെടുന്ന സിംഹസൈന്യത്തെ എനിക്ക് ഒട്ടും ഭയമില്ല. ഞാന്‍ ഭയക്കുന്നത് ഒരു സിംഹത്താല്‍ നയിക്കപ്പെടുന്ന ആട്ടിന്‍സൈന്യത്തെയാണെന്ന് ' അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago