സി.ഡി.എസിനെതിരേയുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം: മഹിളാ കോണ്‍ഗ്രസ്
മാനന്തവാടി: നഗരസഭാ കുടുംബശ്രീ സി.ഡി.എസിനെ പുറത്താക്കാനുള്ള സി.പി.എം പ്രേരണയോടെയുള്ള ജില്ലാ കുടുംബശ്രീ കോര്‍ഡിനേറ്ററുടെ നടപടി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും മാനന്തവാടി മണ്ഡലം മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ച കാലം മുതല്‍ ഇന്നേവരെ പ്രമുഖര്‍ ഇരുന്ന കസേരയാണ് ഡി.എം.സിയായ സാജിത കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത്. സി.പി.എം യുവജനപ്രസ്ഥാനത്തിന്റെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയാണ് ഇവര്‍.
രാഷ്ട്രിയം കുടുംബശ്രീയില്‍ അനുവദിക്കാറില്ല. മാനന്തവാടി നഗരസഭയില്‍ പൊതുസഭ വിളിക്കാനുള്ള അധികാരം സി.ഡി.എസ് ചെയര്‍പേഴ്സണാണ്. ബൈലോ ലംഘിച്ച് കൊണ്ടാണ് പൊതുസഭ വിളിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. നല്ല രീതിയില്‍ കഴിഞ്ഞ അഞ്ചര വര്‍ഷക്കാലമായി മുന്നോട്ട് പോകുന്ന സി.ഡി.എസിനെ രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് പുറത്താക്കാനുള്ള ശ്രമം നടക്കില്ലെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
വാര്‍ത്താ സമ്മേളനത്തില്‍ ഷീജ ഫ്രാന്‍സിസ്, സി.കെ രത്നവല്ലി, ഗിരിജ മോഹന്‍ ദാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."