HOME
DETAILS

കൊറോണക്കാലത്ത് നിസാമി ഉസ്താദിനെ ഓര്‍ക്കുമ്പോള്‍

  
backup
July 18 2020 | 09:07 AM

the-memory-of-sayed-muhammed-nizami-ali-hasan-wafi2020

മാനവരാശി ഒരു ആഗോള പ്രതിസന്ധി നേരിടുകയാണല്ലോ. ഒരു പക്ഷേ, നമ്മുടെ തലമുറ നേരിടേണ്ടി വന്നതില്‍ വെച്ച് ഏറ്റവും വലിയ പ്രതിസന്ധി. മത,സാമൂഹിക, രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഇതിന്റെ പ്രതിഫലനം വേണ്ടുവോളം നാം കാണുന്നുണ്ടല്ലോ. കോവിഡ് കാലത്ത് വിദ്യാഭ്യാസ രംഗത്തുണ്ടായ പുതിയ മാറ്റങ്ങള്‍ കാണുമ്പോള്‍ സൈദ് മുഹമ്മദ് നിസാമി ഉസ്താദിനെ ഓര്‍ക്കാന്‍ കാരണമുണ്ട്. ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ അകാദമിക് കൗണ്‍സില്‍ യോഗം ചേളാരിയിലെ നിസാമി ഉസ്താദിന്റെ വീട്ടില്‍ വെച്ച് നടന്നപ്പോള്‍ മുഖ്യ അജണ്ട ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മത വിദ്യാഭ്യാസം എങ്ങനെ കാര്യക്ഷമമാക്കാം എന്നതായിരുന്നു.

ലോക പ്രശസ്തരും പ്രഗല്‍ഭരുമായ പണ്ഡിതന്മാരുടെ ക്ലാസുകള്‍ ലൈവായി നമ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കണമെന്ന തീരുമാനത്തിലാണ് അന്ന് യോഗം പിരിഞ്ഞത് എന്നാണോര്‍മ്മ.പക്ഷേ നമ്മുടെ നാട്ടില്‍ നിലനിന്ന സാങ്കേതിക വിദ്യയും വിദ്യാഭാസ പശ്ചാത്തലവും അത്തരമൊരു തീരുമാനം വേഗത്തില്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ പര്യാപ്തമായിരുന്നില്ല. പക്ഷേ അപ്രതീക്ഷിതമായി കൊറോണ വന്ന് ജീവിത വ്യവഹാരങ്ങള്‍ ലോക് ഡൗണായപ്പോള്‍ തടസ്സവാദങ്ങള്‍ മാറ്റി വെച്ച് പരിഷ്‌കാരങ്ങള്‍ സ്വീകരിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായി. ചിലര്‍ അങ്ങനെയാണ് കാലത്തിന് മുമ്പേ നടന്ന് തലമുറകള്‍ക്ക് വഴി കാണിക്കും. അത്തരം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സൈദ് മുഹമ്മദ് നിസാമി. രണ്ട് വര്‍ഷം മുമ്പ് ഒരു ദുല്‍ ഹിജ്ജ ഒന്നിനാണ് മലയാളക്കരക്ക് മാനവികതയുടെ സൗഹൃദ സന്ദേശം കൈമാറിയ സൈദ് മുഹമ്മദ് നിസാമി വിട വാങ്ങിയത്.

പാരമ്പര്യ മൂല്യങ്ങള്‍ മുറുകെപിടിച്ച് മുസ്‌ലിം സമുദായത്തെ ആധുനിക കാലത്തിനൊപ്പം നടത്തിയ നിസാമിയുടെ ഓര്‍മ്മകള്‍ തലമുറകള്‍ക്ക് പ്രചോദനമാണ്. കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ അദ്ദേഹം നടത്തിയ ധിഷണാപരമായ ഇടപെടലുകള്‍ എന്നും ഓര്‍മിക്കപ്പെടും. പ്രഭാഷകന്‍, എഴുത്തുകാരന്‍, പണ്ഡിതന്‍ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിസാമിയുടെ ജീവിതം സാംസ്‌കാരിക സമ്പന്നവും കൂലിനവുമായിരുന്നു.

വിജ്ഞാനപ്രദമായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണവും.പുതിയ അറിവുകളും ചിന്തയും പ്രദാനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഭാഷണ ശൈലി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ക്ക് ഒരുപോലെ സ്വീകാര്യമായിരുന്നു. പ്രഭാഷണത്തെ കേവലം ആസ്വാദന തലത്തിനപ്പുറം ചിന്താപരമായും സാംസ്‌കാരികമായും ഔന്നത്യം സൂക്ഷിക്കുന്ന ഒരു ജനതയുടെ സൃഷ്ടിപ്പിനുള്ള ചാലകശക്തിയായി അദ്ദേഹം വിനിയോഗിച്ചു. ഇസ്‌ലാമിക പാരമ്പര്യവും ചരിത്രവും തന്റെ ലളിതമായ വേറിട്ട ശൈലിയിലൂടെ അദ്ദേഹം പുതു തലമുറക്ക് കൈമാറി.

ഇസ്‌ലാമിന്റെ പ്രതാപ കാലത്തിന്റെ കഥകള്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹൃദ്യമായ ശൈലിയില്‍ അദ്ദേഹം പകര്‍ന്നു നല്‍കി. ഇത് പുതുതലമുറയില്‍ ഏറെ പ്രതീക്ഷയും രാജ്യനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ പ്രചോദനവും നല്‍കി. ചരിത്രം, വിദ്യാഭ്യാസം, കല, ഇസ്‌ലാമിക സംസ്‌കാരം,ആത്മീയത തുടങ്ങിയവയില്‍ അദ്ദേഹം കൈമാറിയ അറിവും കാഴ്ചപ്പാടും ഹൃദ്യവും പ്രസക്തവും ആഴമേറിയതുമായിരുന്നു.

എണ്‍പത്തിഅഞ്ചിലെ ശരീഅത്ത് വിവാദ കാലത്ത് ശരീഅത്തും വ്യക്തി നിയമങ്ങളും സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ സമൂഹത്തില്‍ ഏറെ ചലനങ്ങളുണ്ടാക്കി. ഇസ്‌ലാമിക ശരീഅത്തിന്റെ സൗന്ദര്യവും സുതാര്യതയും പൊതു സമൂഹത്തിന് ബോധ്യമാവാന്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ സഹായിച്ചു.

അദ്ദേഹത്തിന്റെ ഉയര്‍ന്ന ചിന്തയും ഉള്‍ക്കാഴ്ചയും പൊതു സമൂഹത്തിന് പുതിയ ദിശാബോധം നല്‍കാന്‍ ഉതകുന്നതായിരുന്നു. പാരമ്പര്യ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് കൊണ്ട് അദ്ദേഹം ആധുനികമായി ചിന്തിച്ചു. ഇസ്ലാമിന്റെ സുതാര്യത അദ്ദേഹം വളച്ചു കെട്ടില്ലാതെ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിക ധാര്‍മ്മിക മൂല്യങ്ങള്‍ എങ്ങനെ പ്രബോധനം ചെയ്യണമെന്നതിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണ ജീവിതം.ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ഇസ്‌ലാമിന്റെ ശരിയുടെ പക്ഷവും സൗന്ദര്യവും വരച്ചുകാട്ടി.

പ്രഭാഷണം അദ്ദേഹത്തിന് ഒരു തൊഴിലായിരുന്നില്ല.ആരോപണ പ്രത്യാരോപണങ്ങള്‍ പ്രസംഗ വിഷയമാക്കാന്‍ അദ്ദേഹം ഒരിക്കലും മുതിര്‍ന്നില്ല. ഇസ്‌ലാമിക ചരിത്രത്തിലെ വിജയ കഥകള്‍ മാത്രമല്ല; ഭരണാധികാരികളും നേതൃത്വവും വഴിവിട്ട മാര്‍ഗം സ്വീകരിച്ചപ്പോള്‍ തകര്‍ന്നുപോയ സാമ്രാജ്യങ്ങളെയും സമൂഹങ്ങളേയും അദ്ദേഹം പരിചയപ്പെടുത്തി. ഇതര പ്രത്യയശാസ്ത്രങ്ങളെ പഠിച്ചറിഞ്ഞ്,താരതമ്യ വിശകലനങ്ങള്‍ നടത്തിയാണ് ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. മതവും മാര്‍ക്‌സിസവും തമ്മിലുള്ള ചിന്താപരമായ വൈരുദ്ധ്യങ്ങള്‍ നിസാമിയെ പോലെ ആഴത്തിലറിഞ്ഞ പണ്ഡിതര്‍ വിരളമായിരുന്നു.

സമസ്തയുടെ വേദികളിലെന്നപോലെ സാമുദായിക രാഷ്ടീയ പഠന ക്ലാസുകളിലും നിറഞ്ഞു നിന്ന പ്രഭാഷകനായിരുന്നു അദ്ദേഹം. സാമ്പ്രദായിക രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കപ്പുറം സമുദായ രാഷട്രീയത്തിന്റെ ചരിത്രവും പൂര്‍വിക നയനിലപാടുകളും ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ഖാഇദേമില്ലത്ത് ഇസ്മാഈല്‍ സാഹിബ്,ബാഫഖി തങ്ങള്‍,പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ്‌കോയ തുടങ്ങിയവരുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും നിസാമിയിലൂടെ കേള്‍ക്കുന്നത് ഹൃദ്യമായിരുന്നു.

എഴുതുന്ന വരിയിലും പറയുന്ന വാക്കിലും അദ്ദേഹം നൂറു ശതമാനം ഉത്തരവാദിത്തം പുലര്‍ത്തിയിരുന്നു. ശുദ്ധ മലയാളത്തില്‍ മിതമായ സ്വരത്തില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രസംഗ പരമ്പരകളിലൂടെ നിസാമി ചെയ്ത ധാര്‍മ്മിക സേവനം ചരിത്രത്തിന്റെ ഭാഗമാണ്.സത്യ മത പ്രചാരണം ജീവിത ദൗത്യമായേറ്റെടുത്ത പണ്ഡിത പരമ്പരയിലെ ശ്രേഷ്ഠമായ കണ്ണിയാണദ്ദേഹം. ഭൗതികമായ നേട്ടങ്ങളില്‍ ശ്രദ്ധിക്കാതെ തന്റെ ചുമതല സത്യമത പ്രബോധനമാണെന്ന് മനസ്സിലാക്കി അദ്ദേഹം സിദ്ധികള്‍ പെയോഗിച്ചു.

വിദ്യാഭ്യാസ രംഗത്തുള്ള നിസാമിയുടെ സേവനങ്ങള്‍ നിസ്തുലമാണ്.രണ്ടായിരത്തിന്റെ ആദ്യ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വാഫി വിദ്യാഭ്യാസ ചിന്തയെ ഒരു മൂവ്‌മെന്റാക്കി ജനകീയവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം മുന്നില്‍ നിന്നു. മത ഭൗതിക സമന്വയ വിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാര്‍വത്രികമാവാത്ത കാലമായിരുന്നുവത്. ഇന്ന് ഇസ്‌ലാമിക് യുണിവേഴ്‌സിറ്റിസ് ലീഗ് നിര്‍വാഹക സമിതി അംഗത്വമുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി. ഐ. സി) അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രം എന്നും ഓര്‍മിക്കും.

സമന്വയ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് അസ്തിവാരമിട്ട പല നിര്‍ണ്ണായക തീരുമാനങ്ങളും പിറവി കൊണ്ടത് ചേളാരിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു. മരണപ്പെടും വരെ സി.ഐ.സിയുടെ അക്കാദമിക് കൗണ്‍സില്‍ മീറ്റിംഗുകള്‍ നടന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു. സല്‍ക്കാര പ്രിയനായ അദ്ദേഹവും വീട്ടുകാരും ആതിഥ്യമര്യാതയുടെ കുലീന മാതൃകകളായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീ സാന്നിധ്യം സമൂഹത്തിന് പരിചയപ്പെടുത്തിയ അദ്ദേഹം വഫിയ്യ കോഴ്‌സിലൂടെ ഒരു വനിതാ വിദ്യാഭ്യാസ വിപ്ലവം സാധിച്ചെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു.
ഇന്ന് സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന പല വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്കും അസ്തിവാരമിടുന്നതില്‍ നിസാമിയുടെ പങ്ക് നിസ്തുലമായിരുന്നു.

(വാഫി വഫിയ്യ അക്കാദമിക് കൗണ്‍സില്‍ അംഗവും കേരള കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയുമാണ്
ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago