പാലത്തായി കേസ്: ഐ.ജി ശ്രീജിത്തിന്റെ ശബ്ദസന്ദേശം ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍, പ്രതിയെ ന്യായീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം കൊടുക്കുന്നു-ചെന്നിത്തല
കോഴിക്കോട്: പാലത്തായി കേസ് അന്വേഷിച്ച ഐ.ജി ശ്രീജിത്തിന്റെ ശബ്ദസന്ദേശം ബി.ജെ.പി നേതാവായ പ്രതിയെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല. കേരളത്തെ ഞെട്ടിച്ച പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ പോലീസ് നടത്തിയത് നാണം കെട്ട നാടകമാണ്. പോക്‌സോ ചുമത്താതെ പോലീസ് സമര്‍പ്പിച്ച ഭാഗിക കുറ്റപത്രം മൂലം അദ്ധ്യാപകനായ പ്രതി പത്മരാജന്‍ ജാമ്യത്തിലിറങ്ങി. രണ്ടുമാസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
കുട്ടിയെ പ്രതി മറ്റൊരാള്‍ക്ക് കൈമാറി എന്ന കുട്ടിയുടെ അമ്മയുടെ പരാതിയില്‍ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ നീതിനിഷേധം നടക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കാണും എന്നൊക്കയാണ് ഉത്തരവാദപ്പെട്ട മന്ത്രി മാധ്യമങ്ങളോട് പറഞ്ഞതായി
ഇതിനു പുറമെ പോക്‌സോ ചുമത്താതിരിക്കുന്നതിനു ന്യായീകരണവുമായി അന്വേഷണ ഉദ്യോഗസ്ഥന്റെ ഒരു ശബ്ദസന്ദേശം സോഷ്യല്‍ മീഡിയയില്‍ കാണുന്നുണ്ട്. ബി.ജെ.പി നേതാവായ പ്രതിയെ രക്ഷിക്കാന്‍ മാത്രമല്ല ന്യായീകരിക്കാനും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവസരം കൊടുക്കുന്നു. CPM-BJP അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ കേസ്. തെളിവുകളും മൊഴികളും രേഖപെടുത്താത്തത് വഴി മറ്റൊരു വാളയാര്‍ ദുരന്തത്തിന് ഒന്നിച്ച് വഴിയൊരുക്കുകയാണിവര്‍. പാലത്തായിയിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ കേരളം ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."