HOME
DETAILS
MAL
കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി നിയമ സഹായം നല്‍കും: പി.സി തോമസ്
backup
April 25 2017 | 23:04 PM
മാനന്തവാടി: കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബത്തിന് അന്യാധീനപ്പെട്ട ഭൂമി തിരികെ ലഭിക്കുന്നതിന് വേണ്ട എല്ലാവിധ നിയമസഹായങ്ങളും നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ്.
കുടുംബത്തിന് ഭൂമി തിരികെ ലഭിക്കുന്നതിന് പുറമെ ഇത്രയും കാലം മാറി മാറി വന്ന സര്‍ക്കാരുകളെടുത്ത മനുഷ്യത്വ രഹിതമായ നിലപാടുകള്‍ക്കുള്ള നഷ്ടപരിഹാരം കൂടി ലഭ്യമാവുന്നതിന് വേണ്ടി നിയമസഹായം ലഭ്യമാക്കുമെന്നും തോമസ് പറഞ്ഞു. മരണപ്പെട്ട ജോര്‍ജിന്റെ മരുമകന് ജെയിംസിനൊപ്പം വിവാദഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ ഏറ്റവും ഒടുവിലായി ജോര്‍ജിന്റെ കുടുംബത്തിന് പ്രതികൂലമായ കോടതി വിധിക്ക് ശേഷം കോടതിയില്‍ റിവ്യുഹരജി നല്കിയ ശേഷമാണ് ഭൂമി സംബന്ധിച്ച് വിശദമായി പഠിക്കാനായി പി.സി തോമസ് ഭൂമി സന്ദര്‍ശിക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."