HOME
DETAILS

ഏജന്റിന്റെ ചതിയിലകപ്പെട്ട് സഊദിയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്

  
backup
July 17 2016 | 05:07 AM

%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f

അല്‍ഖഫ്ജി: ഏജന്റ് നല്‍കിയ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് വന്‍തുക നല്‍കി സഊദിയിലെത്തി നിയമക്കുരുക്കിലായ മൂന്നുമലയാളികളെ ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേക്കയച്ചു.

കൊല്ലം പിറവന്തൂര്‍ സ്വദേശി അഖില്‍, ചിത്താര സ്വദേശി സജീര്‍, കണ്ണൂര്‍ മൊകേരി സ്വദേശി വൈശാഖ് എന്നിവരാണ് ഇടനിലക്കാരുടെ ചതിയില്‍പ്പെട്ടത്.

കുടിവെള്ളം സപ്ലൈ ചെയ്യുന്ന കമ്പനിയില്‍ ഡ്രൈവറുടെ ജോലിയും മൂവായിരം റിയാല്‍ ശമ്പളവും സൗജന്യഭക്ഷണവും താമസവും ഉള്‍പ്പടെ മറ്റാനുകൂല്യങ്ങളും നല്‍കാമെന്നു പറഞ്ഞാണ് ഇടനിലക്കാരനായ മലയാളി വന്‍തുക വാങ്ങി വിസ നല്‍കിയത്. വിസയ്ക്കുവേണ്ടി അഖില്‍ എഴുപതിനായിരം രൂപയും, സജീര്‍ അറുപത്തി അയ്യായിരവും, വൈശാഖ് മുപ്പത്തി അയ്യായിരം രൂപയും എജന്റിനു നല്‍കി.

എന്നാല്‍ സൗദിയില്‍ എത്തിയ ഇവര്‍ക്കു പറഞ്ഞ ജോലി ലഭിച്ചില്ലെന്നു മാത്രമല്ല ദിവസങ്ങളോളം മതിയായ താമസസൗകര്യവും ലഭിച്ചിരുന്നില്ല. കുടിവെള്ള വിതരണത്തിനു പകരം മാലിന്യം കൊണ്ടുപോകുന്ന വാഹനം ഓടിക്കുന്ന ജോലിയാണ് ഇവര്‍ക്കു ലഭിച്ചത്. അഖിലിനൊഴികെ ആര്‍ക്കും സൗദി ഡ്രൈവിങ് ലൈസന്‍സ് ഇല്ലായിരുന്നു. ബാക്കിയുള്ളവര്‍ക്കു ലൈസന്‍സ് എടുത്തുനല്‍കാനും സ്‌പോണ്‍സര്‍ തയാറായില്ല.
തുടര്‍ന്നു ലൈസന്‍സ് ഇല്ലാത്തതിനാലും വാഹനത്തിനു ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാലും നാലായിരത്തോളം റിയാല്‍ പിഴയായി ലഭിച്ചു.
രണ്ടുമാസം ജോലി ചെയ്തിട്ടും ഇവര്‍ക്കു ശമ്പളമായി ഒന്നും ലഭിച്ചിരുന്നില്ല.

പ്രതിഷേധസൂചകമായി ജോലിയില്‍നിന്നു വിട്ടുനിന്നെങ്കിലും സ്‌പോണ്‍സര്‍ യാതൊരു ഒത്തുതീര്‍പ്പിനും തയാറായിരുന്നില്ല. തുടര്‍ന്നു ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ഡെസ്‌ക് കോഡിനേറ്ററുടെ നിര്‍ദേശപ്രകാരം തൊഴിലുടമയ്‌ക്കെതിരേ പരാതി നല്‍കി. പിന്നീട് സ്‌പോണ്‍സറെ വിളിച്ചുവരുത്തി ശക്തമായി വിമര്‍ശിച്ച ലേബര്‍ ഓഫിസര്‍ ഇവരുടെ പിഴസംഖ്യ അടക്കുവാനും നാട്ടിലേയ്ക്കു അയക്കാനും ഉത്തരവിടുകയായിരുന്നു.

പിന്നീട് എംബസിയുടെ സമ്മര്‍ദത്തെ തുടര്‍ന്നു വിസനല്‍കിയവര്‍ ഇവര്‍ക്ക് നാട്ടിലേയ്ക്കു മടങ്ങുന്നതിനു ആവശ്യമായ തുക നല്‍കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago