HOME
DETAILS

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള മാധ്യമ നീക്കം വിലപ്പോകില്ല; എല്‍.ഡി.എഫ്

  
backup
April 11 2019 | 03:04 AM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b0

തിരുവനന്തപുരം: അഭിപ്രായ സര്‍വെയുടെ പേരില്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു കൂട്ടം മാധ്യമങ്ങള്‍ നടത്തുന്ന ശ്രമം വിലപ്പോകില്ലെന്ന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയകുമാറും സെക്രട്ടറി അഡ്വ. ജി.ആര്‍ അനിലും അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരായി അഭിപ്രായ സര്‍വെയുടെ പേരില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 28.5 ശതമാനം വോട്ട് വിഹിതം എല്‍.ഡി.എഫ് നേടിയ പാര്‍ലമെന്റ് മണ്ഡലമാണ് തിരുവനന്തപുരം. എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് എത്തുമ്പോഴും 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കാള്‍ 22214 വോട്ട് എല്‍.ഡി.എഫ് അധികം നേടിയിരുന്നു. ഒന്നാംസ്ഥാനത്തെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥിയും എല്‍.ഡി.എഫും തമ്മിലുള്ള വോട്ടു വ്യത്യാസം 48,000ല്‍ താഴെ മാത്രമാണ്. അതിനുശേഷം നടന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വമ്പിച്ച വിജയമാണ് എല്‍ഡിഎഫ് കരസ്ഥമാക്കിയത്. എന്നിട്ടും അഭിപ്രായ സര്‍വേക്കാര്‍ എല്‍.ഡി.എഫിന്റെ വോട്ടുശതമാനം 25 ശതമാനത്തില്‍ താഴെയാണെന്ന് കണ്ടെത്തിയിരിക്കുന്നു. രണ്ടു മാധ്യമങ്ങള്‍ അഭിപ്രായ സര്‍വേക്കായി സ്വീകരിച്ച മാനദണ്ഡങ്ങള്‍ വിചിത്രമാണ്. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ 250 ആളുകളെ മാത്രമാണ് സര്‍വേക്കായി സമീപിച്ചത് എന്ന് ഒരു പ്രമുഖ മാധ്യമം വ്യക്തമാക്കുന്നു. അഭിപ്രായ സര്‍വെ ഫലങ്ങളെ പണം നല്‍കി സ്വാധീനിക്കുന്ന മുന്‍ അനുഭവം നിരവധിയായി മുന്‍കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായി സൃഷ്ടിക്കപ്പെടുന്ന വിചിത്രമായ ഈ സര്‍വെ ഫലങ്ങള്‍ക്ക് പിന്നിലെ താല്‍പര്യങ്ങളും പരിശോധിക്കപ്പെടേണ്ടതാണ്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം സര്‍വെ ഫലങ്ങള്‍ മുന്‍കാലങ്ങളിലെന്നപോലെ ഇത്തവണയും കേരളം തള്ളിക്കളയുമെന്ന് എം വിജയകുമാറും ജി ആര്‍ അനിലും പ്രസ്താവനയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago