ഐ.ബി ഉദ്യോഗസ്ഥന് ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍
മഞ്ചേരി: ഐ.ബി ഉദ്യോഗസ്ഥന് ചമഞ്ഞ് ഡപ്യൂട്ടി തഹസീല്‍ദാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. മഞ്ചേരി മേലാക്കം കോഴിക്കാട്ടു കുന്നിലെ കോലോത്തും തൊടി അജ്മല്‍(26) നെയാണ് ഇന്നലെ മഞ്ചേരി പൊലിസ് കാരക്കുന്നുവച്ച് പിടികൂടിയത്. ഇയാള്‍ കാലങ്ങളായി പൊലിസ് ആണെന്ന വ്യാജേന പണം തട്ടിയിട്ടുണ്ട്. അമ്പലവയല്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജയശങ്കറിനോട് ഇയാള്‍ക്കെതിരെ ഒരു വലിയ കേസുണ്ടെന്നും അതിന്റെ കൃത്യമായ വിവരം തനിക്കറിയാമെന്നും ഇതിന്റെ മൊഴിയെടുത്ത മജിസ്ട്രേറ്റ് തന്റെ അടുത്ത സുഹൃത്താണെന്നും സംഭവം ഒതുക്കി തീര്‍ക്കാമെന്നും നിരന്തരം ഭീഷണിപ്പെടുത്തി.
ജഡ്ജി മൂന്ന് ലക്ഷം രൂപ ചോദിച്ചെന്നും അത് ഗഡുക്കളായി നല്കിയാല് മതിയെന്നും അറിയിച്ചു. തഹസീല്‍ദാര്‍ പൊലിസിനെ ബന്ധപ്പെടുകയും പൊലിസിന്റെ നിര്‍ദേശ പ്രകാരം ആദ്യഗഡു 25,000 രൂപ നല്‍കാമെന്ന് അറിയിച്ചു. തുടര്‍ന്ന് തഹസില്‍ദാറുടെ കാറില്‍ പണം കൈപ്പറ്റാന്‍ കയറിയ പ്രതിയെ കാരക്കുന്നുവച്ച് പൊലിസ് പിടികൂടുകയായിരുന്നു. മഞ്ചേരി സി.ഐ സണ്ണിചാക്കോയുടെ നിര്‍ദേശ പ്രകാരം മഞ്ചേരി എസ്.ഐ കൈലാസിന്റെ നേതൃത്വത്തില്‍ ക്രൈം സ്ക്വാഡ് അംഗങ്ങളായ സഞ്ജീവ്, മുഹമ്മദ് സലീം, സജയന്, ജിറ്റ്സ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."