HOME
DETAILS
MAL
ജ്വല്ലറി ഉടമയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന
backup
July 19 2020 | 02:07 AM
കൊടുവള്ളി: തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹെസ ജ്വല്ലറി ഉടമയുടെ കൊടുവള്ളിയിലെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി.
കസ്റ്റംസ് കസ്റ്റഡിയിലുള്ള കെ.വി മുഹമ്മദ് അബ്ദുല്‍ ഷമീമിന്റെ വീട്ടിലാണ് ആറംഗ സംഘം പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ 11.45 ന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് 1.45 നാണ് അവസാനിച്ചത്. സ്വര്‍ണം കടത്തിയവരില്നിന്ന് ജ്വല്ലറി ഉടമകള്‍ സ്വര്‍ണം വാങ്ങിയെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജ്വല്ലറിയില്‍നിന്ന് 3.75 കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഉടമകളുടെ വീടുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."