HOME
DETAILS
MAL
മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനനുവദിക്കില്ല: ഉഴവൂര്‍ വിജയന്
backup
April 26 2017 | 00:04 AM
കോട്ടയം: വിവാദങ്ങള്‍ സൃഷ്ടിച്ചും കുപ്രചാരണങ്ങള്‍ നടത്തിയും മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്താനും സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുമുള്ള ചിലരുടെ വ്യാമോഹം നടക്കില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. മന്ത്രി മണി രാജിവയ്ക്കേണ്ട സാഹചര്യം നിലവിലില്ല. ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാര്‍ വരുമ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി സ്വാഭാവികമാണ്. ബി.ജെ.പിയും കോണ്‍ഗ്രസും ഒരു പന്തലിലിരുന്ന് എല്‍.ഡി.എഫിനെതിരേ രാഷ്ട്രീയയുദ്ധം നടത്തിയാല്‍ രാഷ്ട്രീയമായി തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."