സഊദിയിൽ കൊവിഡ് ബാധിച്ച് മുംബൈ സ്വദേശി മരണപ്പെട്ടു
റിയാദ്: കൊവിഡ് ബാധയെ തുടന്ന് മുംബൈ സ്വദേശി സഊദിയിൽ മരണപ്പെട്ടു. മുഹമ്മദ് സാജിദ് ഖാൻ (51) ആണ് തുറൈഫിൽ മരണപ്പെട്ടത്. മയ്യിത്ത് തുറൈഫ് ഗവർണറേറ്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അൽ ബയാൻ ഇന്റർനാഷണൽ ജനറൽ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന മുഹമ്മദ് സാജിദ് ഈമാസം ആദ്യമാണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ നിന്നും തുറൈഫിലേക്ക് ജോലി മാറി എത്തിയത്. രണ്ട് ദിവസം ജോലിക്ക് ഹാജരായെങ്കിലും അസുഖ ബാധയെതുടർന്നു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും അസുഖം മൂർച്ചിച്ച് കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. ഭാര്യ നിശാദ് ഖാൻ, മക്കൾ: നയാബ്, റുഹാബ്, ഇഹാബ്.
ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫെയർ കോർഡിനേറ്റർ മുഈനുദീൻ മലപ്പുറം, വാളന്റിയർ മുനീബ് പാഴൂർ എന്നിവരുടെ നേതൃത്വത്തിൽ തുറൈഫ് വാളന്റിയർമാരായ സലിം, അൻവർ, ഷെഫീഖ്, ഫായിസ്, മരിച്ച മുഹമ്മദ് സാജിദിന്റെ സഹോദരൻ മുഹമ്മദ് മാജിദ് ഖാൻ എന്നിവർ രേഖകൾ തയ്യാറാക്കാൻ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."