നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി: മാതാവ് കസ്റ്റഡിയില്‍
തൃപ്പൂണിത്തുറ: നവജാത ശിശുവിന്റെ മൃതദേഹം വീട്ടിലെ കുളിമുറിക്കു സമീപം കണ്ടെത്തി. മാതാവ് പൊലിസ് കസ്റ്റഡിയില്‍ നിരീക്ഷണത്തിലാണ്. തൃപ്പൂണിത്തുറ ചൂരക്കാട് മേമന റോഡില്‍ പൊതിപറമ്പില്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യ സ്വപ്ന (32) യാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
തിങ്കളാഴ്ച രാത്രി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സ്വപ്നയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പ്രസവശേഷമുള്ള രക്തസ്രാവമാണെന്നു മനസിലായി. വീട്ടില്‍ പ്രസവിച്ചെന്നും കുട്ടി മരിച്ചതിനാല്‍ വീട്ടില്‍ കുഴിച്ചിട്ടെന്നും സ്വപ്ന പറഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലിസിനെ അറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. പ്രദീപും സ്വപ്നയും കുറെ വര്‍ഷമായി അകന്നു കഴിയുകയായിരുന്നു. ഒരു വീട്ടില്‍ തന്നെ ആയിരുന്നു താമസം. ഇവര്‍ക്ക് രണ്ട് ആണ് കുട്ടികളുണ്ട്.
കല്പണിക്കാരനായ പ്രദീപ് തിങ്കളാഴ്ച പണികഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ കലശലായ വയറുവേദനയുണ്ടെന്നു സ്വപ്ന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."