HOME
DETAILS
MAL
രുചിക്കൂട്ടുകളുമായി റഫീഖിന്റെ ചക്കവിഭവ മഹോത്സവം നരിക്കുനിയില്‍
backup
April 11 2019 | 05:04 AM
നരിക്കുനി: 'ചക്കയെ സംരക്ഷിക്കുക, മായവും കീടനാശിനിയുമടിക്കാത്ത ചക്ക ഭക്ഷണം ശീലമാക്കുക, ആരോഗ്യം സംരക്ഷിക്കുക' എന്ന സന്ദേശവുമായി തിരുവനന്തപുരം പ്ലാമൂഡ് സ്വദേശി റഫീഖ് കേരളം മുഴുവന്‍ നടത്തുന്ന ചക്ക മേള നരിക്കുനിയില്‍. ചക്ക വിഭവ വില്പന മാത്രമല്ല വിഭവ നിര്‍മാണ പരിശീലനവും അദ്ദേഹം സൗജന്യമായി നല്‍കുന്നുണ്ടണ്ട്. പത്ത് ദിവസമായ ചക്ക മുതല്‍ പഴുത്ത ചക്ക വരെ ഉപയോഗിച്ച് പായസം, ചക്ക സൂപ്പ് , ചക്ക പുട്ട്, കാപ്പി, പത്തിരി തുടങ്ങിയ 200ലധികം വിഭവങ്ങളാണ് റഫീഖ് തയ്യാറാക്കുന്നത്. ഇതിന് വേണ്ടണ്ട ചക്ക നാട്ടിന്‍പുറങ്ങളില്‍ നിന്ന് കിലോയ്ക്ക് 30 രൂപ വരെ നല്‍കിയാണ് വാങ്ങുന്നത്. ചക്ക യുടെ സവിശേഷ ഗുണങ്ങള്‍ പൊതു ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിന് കൃഷി വകുപ്പിന്റെ പുരസ്കാരവും അദ്ദേഹതെ തേടിയെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."