എണ്ണക്കമ്പനികള്‍ പെട്രോള്‍ വില്‍ക്കുന്നത് ലിറ്ററിന് 29.54 രൂപക്ക്
മുംബൈ: രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില്‍ക്കുന്നത് 29.54 രൂപക്ക്. എന്നാല്‍ നികുതിയും മറ്റും ഉള്‍പ്പെടുത്തി ഉപഭോക്താവ് ഒരു ലിറ്റര്‍ പെട്രോളിന് നല്‍കേണ്ടത് മുംബൈയില്‍ 77.50 പൈസ. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വരുമ്പോള്‍ വില്പന വിലയില്‍ വീണ്ടും മാറ്റംവരും.
അതേസമയം നികുതിയിനത്തില്‍ ഒരു ഉപഭോക്താവ് ലിറ്ററിന് നല്‍കേണ്ടത് 47.96 രൂപയെന്നര്ഥം. എക്സൈസ് ഡ്യൂട്ടി, സംസ്ഥാനങ്ങളുടെ വാറ്റ്, പ്രാദേശിക നികുതി, സെസ്, പെട്രോള്‍ പമ്പ് നടത്തിപ്പുകാരുടെ കമ്മിഷന് ഉള്‍പ്പെടെ 153 ശതമാനം വര്‍ധനവാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത്.
പെട്രോളിന് മുകളില്‍ സെസ് ഏര്‍പ്പെടുത്തുന്നതുവഴി സര്‍ക്കാരിന് ലഭിക്കുന്നത് കോടികളുടെ വരുമാനമാണ്.
കോടിക്കണക്കിന് രൂപ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുമ്പോള്‍ കനത്ത നഷ്ടം നേരിടേണ്ടിവരുന്നത് ഉപഭോക്താക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."